ഇത് പടിഞ്ഞാറെക്കരയിലെ വിധിക്കപ്പെട്ട ഖാന്‍ അല്‍ അഹ്മാര്‍ ലെ സ്കൂളിന്റെ അവസാന ദിവസമാകുമോ?

ജറുസലേമില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ അകലെയുള്ള Bedouin ഗ്രാമമായ Khan al-Ahmar ല്‍ തിങ്കളാഴ്ച ദിവസം രാവിലെ ആ സമൂഹത്തിന്റെ അതിജീവനത്തിന്റെ കാലാവധി കഴിയുകയാണ്.

Schoolchildren play in Khan al-Ahmar, a Bedouin village in the West Bank area that faces demolition following an Israeli high court order. Photograph: Quique Kierszenbaum for the Guardian

കഴിഞ്ഞ ഞായറാഴ്ച ഇസ്രായേല്‍ സര്‍ക്കാര്‍ താമസക്കാര്‍ക്ക് കൊടുത്ത ഏറ്റവും പുതിയ അന്ത്യശാസന അവര്‍ കോടതികളിലൂടെ ദീര്‍ഘസമയം പിന്തുടര്‍ന്നതാണ്. ഇസ്രായേലിന്റെ സുപ്രീംകോടതി പരാതി തള്ളിയതിനെതുടര്‍ന്ന് ഒക്റ്റോബര്‍ 1 ന് മുമ്പായി തങ്ങളുടെ വീടുകള്‍ നശിപ്പിച്ച് ഒഴിഞ്ഞ് പോകണമെന്ന്ഗ്രാമീണരോട് ആവശ്യപ്പെടിരിക്കുന്നു.

Negev മരുഭൂമിയില്‍ നിന്ന് നിഷ്കാസിതരായെന്ന് ഐക്യരാഷ്ട്ര സംഭ പറയുന്ന ഈ പാതി-നാടോടി വംശത്തിന്റെ അംഗങ്ങളായ അവര്‍ 1950കളില്‍ ആണ് Khan al-Ahmar ല്‍ ആദ്യമായി താമസം തുടങ്ങിയത്. എന്നാല്‍ 1967 ലെ യുദ്ധത്തിന് ശേഷം പടിഞ്ഞാറെക്കര ഇസ്രായേല്‍ കൈയ്യേറിയതിന് ശേഷം ഈ സ്ഥലത്തെ പാര്‍പ്പിടങ്ങളുള്ള സ്ഥലമായി ഇസ്രായേല്‍ അംഗീകരിക്കുന്നില്ല. 2009 മുതല്‍ ഇവിടുത്തെ താമസക്കാര്‍ ഇടിച്ചുപൊളിക്കല്‍ ഉത്തരവുകള്‍ക്കെതിരെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

180 ആളുകളുടെ താമസസ്ഥലമായ ഖാന്‍ അല്‍ അഹ്മാര്‍ – സ്ഥിതി ചെയ്യുന്നത് കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്താണ്. ബെഡുവിന്‍ സമൂഹത്തിന്റെ അപകടനിലയുടെ ഒരു സൂചകമായി
അത് ദീര്‍ഘകാലമായി കൈയ്യേറിയ സ്ഥലത്തും ഇസ്രായേലിലും നില്‍ക്കുന്നു. ദ്വിരാഷ്ട്ര ഒത്തുതീര്‍പ്പിന്റെ പ്രത്യാശയുടെ സാക്ഷാല്‍ക്കാരമായി ഈ ഗ്രാമം മാറിയിരിക്കുകയാണ്. “ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രത്യാശ”യെക്കുറിച്ച് മുന്നറീപ്പ് നല്‍കിക്കൊണ്ട് ഈ ഗ്രാമം നശിപ്പിക്കരുതെന്ന് ഇസ്രായേലിനോട് ബ്രിട്ടണ്‍, ആസ്ട്രേലിയ, ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.

നിയമ നടപടികള്‍ അവസാനിച്ചതോടെ ഒരു ലക്ഷ്യ സ്ഥാനം ഖാന്‍ അല്‍ അഹ്മാറിലെ സ്കൂളാണ്. “ടയര്‍ സ്കൂള്‍” എന്നാണ് അതിനെ വിളിക്കുന്നത്. ഉപേക്ഷിച്ച 2,000 കാര്‍ ടയറുകളും ചെളികൊണ്ടുമാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

സമൂഹത്തെ നശിപ്പിക്കും എന്ന ഭീഷണി വര്‍ദ്ധിച്ചിട്ടും ഏറ്റവും അധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ സമൂഹത്തില്‍ പഠനം മുന്നോട്ട് പോകുന്നു. ഏതാണ് അവസാന ദിവസം എന്ന് അറിയാതെ.

Having kept the bulldozers at bay for years, Khan al-Ahmar seems to be on the brink of demolition. Photograph: Quique Kierszenbaum for the Guardian

ദശാബ്ദങ്ങളായി ഖാന്‍ അല്‍ അഹ്മാര്‍ സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ഫോട്ടോപത്രപ്രവര്‍ത്തകനാണ് Quique Kierszenbaum. ഗ്രാമത്തിനും അതിന്റെ സ്കൂളിനും കിട്ടുന്ന പുതിയ ഭീഷണികള്‍ക്കിടയിലും അദ്ദേഹം അവിടെ പല പ്രാവശ്യം പോയിട്ടുണ്ട്.

“കുട്ടികള്‍ക്ക് അവിടുത്തെ സ്ഥിതിയെക്കുറിച്ച് അറിയാം. അവര്‍ എന്നോട് പറഞ്ഞു: ‘അവര്‍ സ്കൂള്‍ തകര്‍ക്കാന്‍ പോകുകയാണ്. പട്ടാളം വരും’. വിദേശ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ധാരാളം സാമൂഹ്യ പ്രവര്‍ത്തകര്‍ അവിടം സന്ദര്‍ശിക്കുന്നുണ്ട്.

അത് സംഭവിക്കും എന്നൊരു വികാരമാണ് സ്കൂളിലുള്ളത്. പക്ഷേ ഇന്ന് ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് തുടര്‍ന്ന് പഠിക്കുക. ഞങ്ങള്‍ ഇത് നിര്‍ത്താന്‍ പോകുന്നില്ല.”

— സ്രോതസ്സ് theguardian.com | Peter Beaumont | 30 Sep 2018

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s