കെ.ബി.രാജ് ആനന്ദ് |പാട്ട്കെട്ട് പണിപ്പുര
[മലയാളത്തിന് ഇത്രയേറെ ഭംഗിയോ. ശക്തിയോ.(മാതൃഭാഷകളങ്ങനാ) മലയാളം പഠിപ്പിക്കേണ്ടത് ഇങ്ങനെയാണ്.]
അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):
താളം – ഇടവേളയുടെ കൃത്യത.
ഒരു താളം മാത്രം. കാലത്തിന് മാറ്റമുണ്ടാകുന്നു. tempo
ഇടവേളകള്‍ തമ്മിലുള്ള അകലം മാറുന്നു. കാലപ്രമാണം.
ഗണങ്ങളായി തിരിച്ച് അതിന് ഇടകളുണ്ടാക്കുമ്പോള് അത് താളമായി മാറുന്നു.
അടിച്ചാണ് താളം പിടിക്കുന്നത്. അടിയും അത് കഴിഞ്ഞ ഇടയും കൊടുക്കണം.
അടിയും ഇടയും.
താള സ്വരൂപങ്ങള്‍.
ഏക ചൂടാദി എന്ന താളം നാടോടി വിജ്ഞാനത്തിലുണ്ട്.
അടി ഇട. 1-2-3-4-5-6. or 1-1-1- ഏക താളം.
രണ്ട് അടി ഒരു ഇട – രൂപം. 1,2-1,2-1,2- രൂപകം എന്ന് കര്‍ണ്ണാടക സംഗീതത്തില്‍.
സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന സ്വപ്നമായി 1,2-1,2-1,2-
സമയാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു 1,2-1,2-1,2-
മുദ്ര – മൂന്നടി ഒരു ഇട – ചെമ്പട താളം
123-, 123-, 123-
രാജാനന്തന് വന്നിട്ടുണ്ട്
ആരാ നിങ്ങടെ നേതാവ്.
പള്ളിക്കെട്ട് ശബരിമലക്ക്
കഥകളിയിലേത് ഇതല്ല. ഇതിന്റെ വിപുലീകൃതമായതാണ്
ചെണ്ടമേളത്തിന്റെ ചെമ്പട ഇതിന്റെ വിപുലീകൃത രൂപം.
4 അടി ഒരു ഇട – കാരിക താളം
1234-, 1234-, 1234-, 1234-
തുള്ളലില്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
5 അടി ഒരു ഇട – പഞ്ചകാരിക. പഞ്ചാരി.
12345-, 12345-, 12345-, 12345-
തതിംതകതോ-,തതിംതകതോ-
അടികള്ക്കിടയിലെ അകലം തുല്യമായിരിക്കുമ്പോള്‍ താള പൂര്‍ണ്ണതയുണ്ട്.
ഇട കൊടുത്താല്‍ താളത്തിന് ഒരു പൂര്ത്തിയുണ്ട്. അപ്പോഴാണ് താള ചക്രങ്ങളുണ്ടാക്കുക.
താള ചക്രങ്ങള്‍ ഒരേപോലെ ആവര്ത്തിക്കപ്പെടുമ്പോഴേ താള അനുഭവം ഉണ്ടാകൂ.
മൂന്നടി ഇട എന്ന ചെമ്പട
പാണ്ടന്‍ നായുടെ പല്ലിന് ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
നോക്കടാ നാമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന
രാമരാമരാമരാമ പാഹിമാം
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നു.
ഇവ മൂന്നടി ഒരു ഇടയാണെങ്കിലും ഇവ തമ്മില്‍ വ്യത്യാസമുണ്ട്. കാലത്തിലല്ല (tempo)ഈ മാറ്റം.
ഉള്ളടക്കത്തില്‍ ഘടനയിലുള്ള ഈ മാറ്റത്തെ ഗതിയിലുള്ള മാറ്റം എന്നാണ് പറയുന്നത്.
ഗതി അഞ്ചും കെട്ടു പ്രയോഗം.
ഗതി – 5 ഗതി.
ഇടവേളയുടെ അകലത്തെ വീണ്ടും 3,4,5,6 7 ആയി വിഭജിക്കാം.
അകലത്തെ 3 കൊണ്ട് വിഭജിക്കുന്നു. തക്കിട്ട, തക്കിട്ട, തക്കിട്ട
തക്കിട്ട, തക്കിട്ട, തക്കിട്ട
അകലെയല്ല അകലെയല്ല വിപ്ലവം സഖാക്കളെ ..
ചെമ്പട താളം. ആദിതാളം. ജീവതാളം
തിശ്രഗതി
അകലത്തെ 4 കൊണ്ട് വിഭജിക്കുന്നു. തകധിമി,തകധിമി,തകധിമി,
ജനഗണമനഅധിനായക ജയഹേ
രഖുപതിരാഖവ രാജാറാം.
ഓമലാളേ കണ്ടു ഞാന്‍ പൂങ്കിനാവില്‍
പാണ്ടന്‍ നായുടെ പല്ലിന് ശൌര്യം
ചതുരശ്രഗതി.
അകലത്തെ 5 കൊണ്ട് വിഭജിക്കുന്നു. തകതകിട, തകതകിട, തകതകിട
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
അകലെയൊരു മലമുകളിലാദ്രമന്തസ്മിതം ….
കഥകളമമ കഥകളമമ കഥകളധിസാഗരം …. കേട്ടാല്‍ മതിവരാ
നോക്കടാ നാമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന
സൌപര്ണ്ണികമൃത വിചികള്‍ പാടുന്നു നിന്റെ സഹസ്രനാമങ്ങള്
കാട്ടിലെ മാനിന്റെ തോലുകൊണ്ടുകൊണ്ടാക്കി മാരാര്‍
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടേന്നു.
12 മക്കളെ പെട്ടരൊമ്മേ…
ഇനിയും മരിക്കാത്ത ഭൂമി നിന്റെ …
ഘണ്ഡഗതി.
ചെമ്പ താളത്തിന്റെ പകുതി. തൃത്താല കേശവനെക്കുറിച്ചുള്ള കവിത. ചെമ്പയുടെ അഞ്ച് ഭുജങ്ങള്‍ തകതകിട. അതിനെ പഞ്ചാഗ്നിയായി
മിശ്രഗതി. തിശ്രവും ചതുരശ്രവും ചേര്‍ന്നത്. തകിട്ട ധകധിമി.
ചന്തമേറിയ പൂവിലും ശഭളാഭമാം ശലഭത്തിലും …
അല്ലിയാമ്പല്‍ കടവിലന്നരക്ക് വെള്ളം
ഇനിവരുന്നൊരു തലമുറക്ക് ഇവിട വാസം സാദ്ധ്യമോ
സങ്കീര്ണ്ണഗതി. ചതുരശ്രവും ഘണ്ഡവും ചേര്‍ത്തത്. തകധിമി തകതകിട.
പരവശാനായിടും കപികുല നായകന് … ചൊടു രാമനോടിതിമൊഴി… – കുഞ്ചന്‍നമ്പ്യാരുടെ.
ഏത് താളുവും നമ്പ്യാര്‍ക്ക് വഴങ്ങും.
ഈ വരികിട്ടായും വായിക്കുമ്പോള്‍ ആളുകള്‍ എളുപ്പത്തിന് ചതുരശ്രത്തിലോ മറ്റോ മാറ്റി വായിക്കും.
ഏകചൂര്ണ്ണാദി എന്ന താളങ്ങള്‍ പോലും താളങ്ങളല്ല. അത് അതിന്റെ ഗതികളാണ് എന്ന വ്യാഖ്യാനം.
നട
തിശ്രമാണ് ഗതിയെങ്കില്‍ പഞ്ചാരി നട എന്ന് പറയും.
ഘണ്ഡമാണ് ഗതിയെങ്കില്‍ ചമ്പ നട എന്ന് പറയും.
ചതുരശ്രമാണെങ്കില് ചെമ്പട നട എന്ന് പറയും.
ഗതിയെ നമ്മള് നട എന്നാണ് പറയുന്നത്.
താളത്തിന്റെ പേരില്‍ ഇന്ന നടയെന്ന് പറയുന്നു.
ഊനം – വരി മുഴുവന്‍ ഉണ്ടാകില്ല. ചില അക്ഷരങ്ങള്‍ താളത്തിന് നീട്ടിവായിക്കും. ബാക്കി അക്ഷരങ്ങള്‍ വെട്ടിക്കളയും ഈണം കൊണ്ട് നറക്കുകയും ചെയ്യും.
അനാഗതം – അല്ലെങ്കില്‍ തുടക്കത്തില്‍ തകയെ തകിടയെ തള്ളി അക്ഷരം വെക്കുന്ന തന്ത്രം.
പാണ്ടന്‍ നായുടെ പല്ലിന് ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.
തകധിമി
പാണ്ടന്‍ നായുടെ പല്ലിന് ശൌര്യം പണ്ടേ പോലെ ഫലിക്കുന്നൂ….. ന്നൂ എന്നത് നീട്ടുന്നു.
രണ്ട് മാത്രയുള്ള അക്ഷരങ്ങളെ ഗുരു എന്ന പറയുന്നു. മൂന്ന് മാത്രയുള്ളവയെ ദ്രുതം എന്നും, നാല് മാത്രയുള്ളവയെ കാകപഥം എന്നും
ഗതിയും നയും അത് പോലെ നില്ക്കും.
അനാഗതം – ണ്ടന് നായുടെ പല്ലിന് ശൌര്യം ണ്ടേ പോലെ ഫലിക്കുന്നില്ല.
അടിക്കുമ്പോള്‍ അക്ഷരമുണ്ടാകില്ല.
തക തള്ളി തകിട തള്ളി, ത തള്ളി
തകയുടെ സ്ഥലത്ത് അക്ഷരമുണ്ടാവില്ല.
പല വഴിയില്‍ … പെരുവഴി പോ ചങ്ങാതി. പുതുവഴി നീ വെട്ടുന്നേരം പലതുണ്ടേ ദുരിതങ്ങള്‍
അതീതം- അടിക്ക് മുമ്പ് അക്ഷരം വരും.
പഞ്ചാബ് സിന്ധു ഗുജറാത്ത് മറാട്ട.
പ്രകാശാങ്കുരങ്ങള്‍ പ്രഭാതാത്ഭുത പ്രകര്‍ഷണ വര്‍ഷിച്ചു മേയും ഘനങ്ങള്‍ ഘനശ്യാമ നീലം – കടമനിട്ട കവിത
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.