ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ബ്രിട്ടണിലെ ഡാറ്റാ പരിശോധന സംവിധാനം ഫേസ്‌ബുക്കിന് ഏറ്റവും കൂടിയ പിഴ ചുമത്തി. $6.5 ലക്ഷം ഡോളര്‍ ആണ് ആ തുക. EU ന്റെ ഡാറ്റാ സംരക്ഷണ നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കില്‍ $2.2 കോടി ഡോളര്‍ വരെ ശിക്ഷിക്കാവുന്ന കേസായിരുന്നു അത്. 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിക്കാന്‍ ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് അനുമതി കൊടുത്തു എന്ന പരിശോധകര്‍ കണ്ടെത്തി. രാഷ്ട്രീയ consultancy സംഘമായ Cambridge Analytica ആ ഡാറ്റ ഉപയോഗിച്ച് വോട്ടര്‍മാരെ കൊണ്ട് 2016 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പിനെ പിന്‍തുണക്കുന്നവരാക്കി വശീകരിച്ചു.
— സ്രോതസ്സ് democracynow.org | 2018/10/26
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.