Coca Cola, PepsiCo, Nestle എന്നിവരാണ് ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരികള്‍. ലോകം മൊത്തം നടത്തിയ ഒരു ഓഡിറ്റിലാണ് ഇത് കണ്ടെത്തിയത്. ആയിരക്കണക്കിന് വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് 42 രാജ്യങ്ങളില്‍ അടിഞ്ഞ് കൂടിയ 187,000 കഷ്ണം ചവറുകള്‍ തരം തിരിച്ച് ഓരോ ഭൂഖണ്ഡത്തിലേയും പ്രധാന ബ്രാന്റുകള്‍ ഏതൊക്കെയാണെന്ന് പഠിക്കുകയും ചെയ്തു
അന്തര്‍ദേശീയമായി ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. Chupa Chups ഉം Mentos ഉം നിര്‍മ്മിക്കുന്ന Perfetti Van Melle ഉം Coke ഉം Mondelez കോര്‍പ്പറേഷനുമായിരുന്നു ഏഷ്യയില്‍ ഏറ്റവും മുകളിലെത്തിയ മൂന്ന് പേര്‍. ആഫ്രിക്കയില്‍ ഏറ്റവും മുകളിലെത്തിയത് Proctor and Gamble ആയിരുന്നു. ആസ്ട്രേലിയയില്‍ McDonalds ആയിരുന്നു ഏറ്റവും മുകളില്‍. അമേരിക്കയിലും യൂറോപ്പിലും Coca Cola, PepsiCo, Nestle ആയിരുന്നു ഏറ്റവും മുകളില്‍ .ഇവര്‍ തന്നെയായിരുന്ന ലോകം മൊത്തം നോക്കുമ്പോഴും ഏറ്റവും മുകളില്‍.
— സ്രോതസ്സ് makewealthhistory.org | Oct 24, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.