UIDAI അവരുടെ ഉപഭോക്താവാണ്
ദേശീയ വര്‍ത്തമാന പത്രങ്ങളില്‍ ഒരു നീളമുള്ള മാപ്പ് അപേക്ഷ പ്രസിദ്ധീകരിപ്പെട്ടത് കണ്ടുകൊണ്ടാണ് ദശലക്ഷക്കണക്കിന് ഇന്‍ഡ്യക്കാര്‍ ഒക്റ്റോബര്‍ 27 ന് ഉണര്‍ന്നത്. ആഗോള ഡിജിറ്റല്‍ സുരക്ഷാ ഏജന്‍സി ആയ Gemalto “ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കായി” ഇറക്കിയ മാപ്പ് അപേക്ഷ ആയിരുന്നു അത്.
2018 ന്റെ ആദ്യ പകുതിയില്‍ തന്നെ 120 കോടി ആധാര്‍ രേഖകള്‍ ചോര്‍ന്നു എന്ന് പറയുന്ന ഒരു ആഗോള Breach Level Index ഒക്റ്റോബര്‍ 15 ന് പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിലാണ് Gemalto CEO ആയ Phillip Valle നിരുപാധികമായ മാപ്പ് എന്ന അഭൂതപൂര്‍വ്വമായ ഒരു നീക്കം നടത്തിയത്.
എന്നിരുന്നാലും തിടുക്കത്തില്‍ സ്വന്തം റിപ്പോര്‍ട്ട് പിന്‍വലിക്കുകയും, അത്യധികമായ മാപ്പ് അപേക്ഷിച്ചപ്പോഴും Gemalto ഒരു പ്രധാന സത്യം മറച്ച് വെച്ചു – ആധാര്‍ നല്‍കുന്ന UIDAI എന്ന സ്ഥാപനം Gemalto യുടെ ഒരു ഉപഭോക്താവ് ആണ്.
2019 ന്റെ തുടക്കത്തില്‍ ഫ്രഞ്ച് വായൂശൂന്യാകാശ പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ Thales മായി ലയിക്കുന്നതിന്റെ ഒരു പ്രക്രിയയിലാണ് Gemalto. റാഫേല്‍ (Rafale) യുദ്ധവിമാനമുണ്ടാക്കുന്നത് അവരാണ്.
— സ്രോതസ്സ് thequint.com | 29 Oct 2018
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.