സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടിക്കെതിരേയും സ്വകാര്യമേഖലയുടെ രഹസ്യാന്വേഷണത്തിനെതിരേയും പ്രതിരോധിക്കാന്‍ അമേരിക്കയിലെ whistleblower എഡ്‌വേര്‍ഡ് സ്നോഡന്‍ ഇസ്രായേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. “വെറും ഒരു കത്തിയുമായി നമ്മേ ഭയപ്പെടുത്താന്‍ മറ്റൊരാളെ അനുവദിക്കുന്നത് രാഷ്ട്ര ശക്തിയുടെ സൌകര്യത്തിന് നമ്മുടെ സമൂഹത്തെ പുനക്രമീകരിക്കാനാണ് … നാം പൌരന്‍മാരാകുന്നത് അവസാനിപ്പിച്ച് നാം പ്രജകളാകാന്‍ തുടങ്ങിയിരിക്കുന്നു,” മോസ്കോയില്‍ നിന്നുള്ള വീഡിയോ ലിങ്കിലൂടെയാണ് സ്നോഡന്‍ സംസാരിച്ചത്. Pegasus ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ അറിയപ്പെടുന്ന ഇസ്രായേല്‍ ആസ്ഥാനമായുള്ള NSO Group നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോശം മനുഷ്യാവകാശ സ്ഥിതിയുള്ള ധാരാളം രാജ്യങ്ങളില്‍ ഈ സോഫ്റ്റ്‌വെയര്‍ അവിടുത്തെ സര്‍ക്കാരുപയോഗിക്കുന്നു. ജമാല്‍ കഷോഗിയെ പിന്‍തുടരാനും ഈ സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചത്.
— സ്രോതസ്സ് ndtv.com | Nov 07, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.