മോശം ആഹാരം, പൊണ്ണത്തടി, കൂടുതല്‍ സ്ക്രീന്‍ സമയം എന്നിവ കുട്ടികളുടെ ഉറക്കം കെടുത്തുന്നു
കുട്ടികളില്‍ ഉറക്കം കുറയുന്നത് അനാരോഗ്യകരമായ ജീവിത രീതിയും അനാരോഗ്യകരമായ ആഹാര രീതികളുമാണെന്ന് 177,000 വിദ്യാര്‍ത്ഥികളില്‍ നടത്തിയ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. പ്രാതല്‍ ഉപേക്ഷിക്കുന്നത്, ഫാസ്റ്റ്-ഫുഡ് ഉപഭോഗം, മധുരം സ്ഥിരമായി കഴിക്കുന്നത് തുടങ്ങിയ അനാരോഗ്യകരമായ ആഹാര രീതികളുമായി കുട്ടികളുടെ അപര്യാപ്തമായ ഉറക്കത്തിന് ബന്ധമുണ്ട്. ഉറക്കം കുറയുന്നത് കൂടിവരുന്ന സ്ക്രീന്‍ സമയവുമായും ബന്ധപ്പെട്ടിരിക്കുന്നു. പഠനം നടത്തപ്പെട്ട കുട്ടികളില്‍ 40% പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അത്ര സമയം ഉറങ്ങുന്നില്ല.
— സ്രോതസ്സ് aasm.org | Nov 12th, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.