വിരമിച്ച മൊസാദ് തലവന്‍ ബ്ലാക്ക് ക്യൂബില്‍ ചേര്‍ന്നു

അന്താരാഷ്ട്ര വിവാദങ്ങളില്‍ കളങ്കിരായ ഇസ്രായേല്‍ സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ Black Cube ല്‍ മുമ്പത്തെ മൊസാദ് തലവന്‍ Efraim Halevy ചേരും. കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗമായിരിക്കും അയാള്‍. അതിന്റെ ഇടപാടുകാരെ പരിശോധിക്കുന്ന കമ്മറ്റിയുടെ തലവനെന്ന ചുമതല വഹിക്കും. operational, രഹസ്യാന്വേഷണ പ്രശ്നങ്ങളില്‍ മുതിര്‍ന്ന ഉപദേശകനുമായിരിക്കും.

കമ്പനിയുടെ മറ്റൊരു പ്രധാനപ്പെട്ട ജോലിക്കെടുപ്പാണിത്. ഇവരുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ മൊസാദ് തലവന്‍ Meir Dagan, മുമ്പത്തെ പോലീസ് കമ്മീഷണര്‍ Yohanan Danino, മുമ്പത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് Maj. Gen. Giora Eiland ഉള്‍പ്പടെ ധാരാളം മുമ്പത്തെ മുതിര്‍ന്ന ഇസ്രായേലി സുരക്ഷാ, രഹസ്യാന്വേഷണ സര്‍വ്വീസിലെ അംഗങ്ങളുണ്ട്.

1934 ല്‍ ലണ്ടനിലാണ് Halevy ഒരു ജൂതമതപുരോഹിത കുടുംബത്തില്‍ ജനിച്ചത്.

2011 ല്‍ Dan Zorella ഉം Avi Yanus ഉം ചേര്‍ന്ന് Black Cube സ്ഥാപിച്ചതിന് ശേഷം ലോകത്തെ ഏറ്റവും പ്രശസ്തമായ സ്വകാര്യ രഹസ്യാന്വേഷണ കമ്പനിയായി അത്.
സ്വകാര്യ മേഖലയിലെ ബിസിനസ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇവര്‍ പ്രസിദ്ധരാണ്. അതോടൊപ്പം അന്തര്‍ദേശീയ വിവാദങ്ങളില്‍ പ്രശ്നക്കാരായ ആളുകള്‍ക്ക് വേണ്ടിയും ഇവര്‍ പ്രവര്‍ത്തിക്കുന്നു.

ഉദാഹരണത്തിന് പരാതി വന്നതിന് ശേഷം ഹോളീവുഡ് രാജാവായ ഹാര്‍വി വൈന്‍സ്റ്റീന് അയാളുടെ ലൈംഗികാക്രമണ ഇരകളുടേയും അയാളെക്കുറിച്ച് അന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തകരുടേയും വിവരങ്ങള്‍ ശേഖരിച്ച് കൊടുക്കാന്‍ ഈ കമ്പനി സഹായിച്ചു

— സ്രോതസ്സ് ynetnews.com | 11.12.18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ