ജനുവരി 2018 ന് നാസി ജര്‍മ്മനി നടത്തിയ ഹോളോകോസ്റ്റ് കുറ്റകൃത്യങ്ങളുടെ പേരില്‍ പോളണ്ടിനെ കുറ്റപ്പെടുത്തുന്നത് നിയമവിരുദ്ധമാക്കുന്ന പോളണ്ടിന്റെ വിവാദപരമായ ഹോളോകോസ്റ്റ് നിയമം വന്നിട്ടും പോളണ്ടിന്റെ പാസ്പോര്‍ട്ട് എടുക്കുന്ന ഇസ്രായേലുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജൂത രാഷ്ട്രവും പോളണ്ടും തമ്മിലുള്ള ബന്ധം അടുക്കുകയാണ്. 2002 ന് ശേഷം 28,736 ഇസ്രായേലുകാര്‍ക്കാണ് പോളണ്ട് പാസ്പോര്‍ട്ട് കൊടുത്തത്. അതില്‍ 10,820 പേര്‍ക്കും പാസ്പോര്‍ട്ട് കൊടുത്തത് 2015-2017 കാലത്തായിരുന്നു. പോളണ്ടിലെത്തുന്ന വിനോദസഞ്ചാരികളില്‍ മൂന്നാം സ്ഥാനമാണ് ഇസ്രായേലില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക്. ധാരാളം ഇസ്രായേലികള്‍ പോളണ്ടിന്റെ പാസ്പോര്‍ട്ട് എടുത്ത് പോളണ്ടിന്റേയും യൂറോപ്യന്‍ യൂണിയന്റേയും പൌരത്വം നേടുന്നത് ഉന്നത വിദ്യാഭ്യാസം നേടാനും അമേരിക്കന്‍ വിസക്ക് ഒഴിവുകള്‍ നേടാനുമാണ്. ‘മഴ ദിവസ’ത്തിലേക്കുള്ള ഒരു ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റായും ചിലര്‍ പോളണ്ടിന്റെ പാസ്പോര്‍ട്ടിനെ കാണുന്നു.
— സ്രോതസ്സ് ynetnews.com | 11.12.18
വളരെ നല്ല കാര്യമാണ് ഇത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവര്‍ തീര്‍ച്ചയായും അവരുടെ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകണം. മലയാളികളായവരും തിരിച്ച് കേരളത്തിലേക്കെത്തണം. മദ്ധ്യപൂര്‍വ്വേഷ്യ ജൂതരുള്പ്പടെയുള്ള ആ നാട്ടുകാര്‍ക്ക് മാത്രം വിട്ടുകൊടുക്കുക. എണ്ണയുടെ കാലം കഴിഞ്ഞില്ലേ, ഇനിയെങ്കിലും….
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.