ചിലിയിലെ കോടതി പിനോഷേ ഏകാധിപത്യത്തിന്റെ (1974-1990) നാല് ഏജന്റുമാരെ അഞ്ച് വര്‍ഷവും ഒരു ദിവസത്തേക്കും തടവ് ശിക്ഷിച്ചു. 1974 ല്‍ വിദ്യാര്‍ത്ഥിയും ഇടതുപക്ഷ പ്രവര്‍ത്തകനുമായ Gabriela Arredondo നെ തട്ടിക്കൊണ്ടു പോയതിനും കാണാതാക്കിയതിനും ആണ് ഈ ശിക്ഷ. Mario Carroza ആണ് വിധി പ്രഖ്യാപിച്ചത്. University of Chile യിലെ വിദ്യാര്‍ത്ഥിയായിരുന്നു 32 വയസ് പ്രായമായ Arredondo. ഫ്രഞ്ച് പഠിച്ചുകൊണ്ടിരുന്ന അവര്‍ Revolutionary Left Movement (MIR) ന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഡിസംബര്‍ 19, 1974 ന് അവരെ അറസ്റ്റ് ചെയ്ത് ചിലിയിലെ പീഡനത്തിന് കുപ്രസിദ്ധമായ ഒരു തടങ്കല്‍ പാളയമായ Villa Grimaldiല്‍ അടച്ചു. അവിടെ അതിജീവിച്ച ഒരു തടവ് പുള്ളി Villa Grimaldi പറയുന്നതനുസരിച്ച് Arrendondo യെ ഡിസംബര്‍ 24 വരെ പീഡിപ്പിച്ചിരുന്നു. അതുവരെയാണ് അവരെ ജീവനോടെ കാണപ്പെട്ടത്.
— സ്രോതസ്സ് telesurenglish.net | 11 Oct 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.