Petah Tikva നഗരത്തിലലെ രണ്ട് ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് രണ്ട് കൌമാരക്കാരെ സംശയിച്ച് അറസ്റ്റ് ചെയ്തകായി പോലീസ് പറഞ്ഞു. Petah Tikva യിലും Haifa യിലും നിന്നുള്ള പ്രതികള്‍ക്ക് 17 വയസ് പ്രായമുള്ളവരാണെന്ന് പോലീസ് സ്രോതസ് The Times of Israel നോട് വെളിപ്പെടുത്തി. Petah Tikva ലെ Sokolov നിരത്തിലെ ജൂതപ്പള്ളിയുടെ ഭിത്തിയിലും Usishkin നിരത്തിലെ ഒരു ജൂതപ്പള്ളിയിലും സ്വസ്തിക വരച്ചതായി കാണപ്പെട്ടു എന്ന് ജൂണ്‍ 3 നാണ് പോലീസിന് റിപ്പോര്‍ട്ട് കിട്ടിയത്
— സ്രോതസ്സ് timesofisrael.com | 11 June 2017
ബോംബ് ഭീഷണി നടത്തിയതിന് ഇസ്രായേലി-അമേരിക്കക്കാരനായ കൌമാരക്കാരനെ ശിക്ഷിച്ചു
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ Jewish Community Centers ഉള്‍പ്പടെ ധാരാളം ബോംബ് ഭീഷണികള്‍ നടത്തി ഭീഷണിപ്പെടുത്തല്‍ പദ്ധതി നടപ്പാക്കിയ ഒരു ഇസ്രായേലി-അമേരിക്കക്കാരനായ കൌമാരക്കാരനെ ടെല്‍ അവീവ് ജില്ലാ കോടതി ശിക്ഷിച്ചു. ആശുപത്രികള്‍, വിമാനങ്ങള്‍, സ്കൂളുകള്‍, വിവിധ ജൂത സ്ഥാപനങ്ങള്‍ എന്നിവക്കെതിരെ Ashkelon നിവാസയായ 19 വയസുള്ള ഇയാള്‍ 2,000 ഓളം കള്ള ബോംബ് ഭീഷണി മുഴക്കിയിട്ടുണ്ട്. വിരസത തോന്നിയതിനാലാണ് ഇത് ചെയ്തത് എന്ന് അയാള്‍ പറഞ്ഞു.
— സ്രോതസ്സ് timesofisrael.com | 28 June 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.