അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്നുന്ന മുമ്പത്തെ ഏകാധിപതി Efraín Ríos Montt ന് എതിരായ ചരിത്രപരമായ വിചാരണ റദ്ദാക്കാന്‍ ഗ്വാട്ടിമാലയിലെ പരമോന്നത കോടതി ഉത്തരവിട്ടു. അങ്ങനെ കേസ് മുമ്പത്തെ അവസ്ഥയിലെത്തി. 1982 ല്‍ അധികാരം പിടിച്ചതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്തെ 1,700 ആളുകളെ കൊന്നതിന് വംശഹത്യ, മനുഷ്യവംശത്തിന് നേരെയുള്ള കുറ്റം എന്നിവയാണ് റിയോസ് മോണ്ടിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച വിചാരണ അവസാനിക്കാറായ അവസരത്തില്‍ 3-2 എന്ന വോട്ടോടെ അപ്പീല്‍ ജഡ്ജി Carol Patricia Flores കേസ് റദ്ദാക്കുക്കയും നവംബര്‍ 2011 മുതലുള്ള എല്ലാ നടപടികളും ഇല്ലാതാക്കി. ചൊവ്വാഴ്ച ഗ്വാട്ടിമാലയിലെ ഭരണഘടനാ കോടതി Flores ന്റെ വിധിയെ അനുകൂലിക്കുകയും കേസ് വംശഹത്യാ കുറ്റം ആരോപിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലാക്കി Flores ന്റെ നിയമാധികാരത്തിലേക്ക് നീക്കുകയും ചെയ്തു. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ടവര്‍ റിയോസ് മോണ്ടിന്റെ വിചാരണയില്‍ പങ്കെടുക്കുകയും അവര്‍ കണ്ട അതിക്രമങ്ങളെക്കുറിച്ചുള്ള പ്രമാണസാക്ഷ്യം നല്‍കുകയും ചെയ്തിരുന്നു. ഗ്വാട്ടിമാലയിലെ ശക്തരായ വ്യവസായ സംഘം CACIF ഉള്‍പ്പടെ റിയോസ് മോണ്ടിനെ പിന്‍തുണക്കുന്നവരുടെ വലിയ സമ്മര്‍ദ്ദമായിരുന്നു കോടിതിയുടെ മേലുണ്ടായിരുന്നത്.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.