ഒബാമ സര്‍ക്കാരിന്റെ മാധ്യമളെ ചാരപ്പണി നടത്തുന്ന നയത്തെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി അറ്റോര്‍ണി ജനറല്‍ Eric Holder വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു. Associated Press ന്റെ 100 ഓളം പത്രപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകളും Fox News ന്റെ ഒരു റിപ്പോര്‍ട്ടറുടെ സ്വകാര്യ ഇമെയിലുകളും Justice Department പിടിച്ചെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷമാണ് ഈ യോഗം കൂടുന്നത്. ഈ യോഗത്തെക്കുറിച്ച് പുറത്തൊന്നും പറയരുത് എന്നാണ് നിബന്ധന. Fox News ഉം Associated Press ഉം അതുപോലെ CNN, NBC, CBS, The Huffington Post, The New York Times, McClatchy Newspapers ഇതില്‍ പങ്കെടുക്കുന്നത് വിസമ്മതിച്ചു. എന്നാല്‍ Washington Post, Politico, ABC, USA Today പോലുള്ള ചില മാധ്യമങ്ങള്‍ Holderന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച് യോഗത്തില്‍ പങ്കെടുക്കും.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.