ബാര്‍ക്ലേയ്സിന്റെ തലവന്റെ ഉത്തരവ് അനുസരിച്ചാണ് നിരക്കില്‍ തട്ടിപ്പ് നടത്തിയതെന്ന് മുമ്പത്തെ ഉദ്യോഗസ്ഥന്‍

മുമ്പത്തെ CEO ആയിരുന്ന Bob Diamond ല്‍ നിന്ന് പലിശ നിരക്കില്‍ കൃത്രിമത്വം കാണിക്കാനായി നേരിട്ട് ഉത്തരവ് കിട്ടിയിരുന്നു എന്ന് ബാങ്കിന്റെ പലിശ നിരക്ക് തട്ടിപ്പ് വിവാദത്തിന്റെ പേരില്‍ പുറത്തുപോയ Barclays ന്റെ മുമ്പത്തെ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി. പ്രധാനപ്പെട്ട പലിശ നിരക്കില്‍ കൃത്രിമത്വം കാട്ടിയതിന് അമേരിക്കയിലേയും ബ്രിട്ടണിലേയും അധികാരികള്‍ ഒരു മാസം മുമ്പ് Barclays ന് $45.3 കോടി ഡോളറിന്റെ പിഴ കിട്ടയതിന് ദിവസങ്ങള്‍ക്ക് ശേഷം Diamond രാജിവെച്ചു. London Interbank Offered Rate (Libor) ല്‍ കൃത്രിമത്വം നടത്താനായി Barclays ഗൂഢാലോചന നടത്തി എന്ന് ബ്രിട്ടീഷ് അന്വേഷണം കണ്ടെത്തിയിരുന്നു. ലോകം മൊത്തം ലക്ഷം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് ഈ പലിശ നിരക്ക്. കൃത്രിമത്വം നടത്തിയതിനാല്‍ കടം വാങ്ങിയവര്‍ക്ക് അവരുടെ വായ്പയുടെ മുകളില്‍ തെറ്റായ തുകയാണ് അടക്കേണ്ടിവരുന്നത്. പലിശ തട്ടിപ്പില്‍ (rate fixing) ഉദ്യോഗസ്ഥര്‍ക്ക് താന്‍ നേരിട്ട് ഉത്തരവ് കൊടുത്തിരുന്നില്ല എന്നായിരുന്നു ഡയമണ്ട് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് ജനപ്രതിനിധികളുടെ മുമ്പില്‍ Barclays ഉദ്യോഗസ്ഥന്‍ Jerry del Missier അതിന് വിരുദ്ധമായ കാര്യമാണ് വ്യക്തമാക്കിയത്.

ലൈബോര്‍ നിരക്ക് തട്ടിപ്പ് വിവാദം ധാരാളം പ്രധാന ബാങ്കുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. അമേരിക്കയില്‍ രണ്ട് കുറ്റാന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )