Fannie Mae and Freddie Mac ന് ഭവനവായ്പടുയടെ അടിസ്ഥാനത്തിലുള്ള securities വഞ്ചനാപരമായി വിറ്റ കുറ്റത്തിന്റെ ഒത്തുതീര്‍പ്പായി $88.5 കോടി ഡോളര്‍ പിഴ അടക്കാം എന്ന് ബാങ്കിങ് ഭീമന്‍ UBS സമ്മതിച്ചു. കരാറിന്റെ വ്യവസ്ഥകളില്‍ UBS ഉത്തരവാദിത്തം ഏറ്റെടുക്കുകയോ തെറ്റ് ചെയ്തതായി സമ്മതിക്കുന്നില്ല. അവരുടെ ഉദ്യോഗസ്ഥരെ കുറ്റാരോപണങ്ങളില്‍ നിന്ന് മുക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ വിഷലിപ്ത securities കൂട്ടത്തോടെ വിറ്റതിന്റെ പേരില്‍ Federal Housing Finance Agency ന്റെ അന്വേഷണം നേരിട്ട18 ബാങ്കുകളില്‍ ഒന്നാണ് UBS. ലക്ഷം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ ലോകം മൊത്തം നടത്തുന്നതിന്റെ അടിസ്ഥാനമായ നിരക്കായ Libor ല്‍ കൃത്രിമത്വം നടത്തിയതിന് $150 കോടി ഡോളര്‍ പിഴ മുമ്പ് UBS അടച്ചതാണ്.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.