കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു

50 വര്‍ഷത്തില്‍ അധികമായ ആഭ്യന്തരയുദ്ധത്തിനെക്കുറിച്ചുള്ള ഒരു പ്രധാന റിപ്പോര്‍ട്ട് പറയുന്നത് രണ്ടര ലക്ഷം പേര്‍ മരിച്ചു എന്നാണ്. അതില്‍ കൂടുതലും സാധാരണക്കാരാണ്. കൊളംബിയയിലെ സൈന്യവും സായുധരായ ഇടതുപക്ഷ ഗറില്ലകളും, 1980കള്‍ക്ക് ശേഷം രൂപപ്പെട്ട വലതുപക്ഷ സമാന്തരസൈനിക വിഭാഗങ്ങളും തമ്മില്‍ 1958 മുതല്‍ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചുള്ള വിശദവിവരം ഈ റിപ്പോര്‍ട്ട് നല്‍കുന്നു.

അന്വേഷണ സംഘത്തിന്റെ തലവനായ Gonzalo Sánchez പറയുന്നു, “1958 മുതല്‍ 2012 വരെയുണ്ടായ അക്രമാസക്തമായ മരണങ്ങളുടെ മൊത്തം എണ്ണം കുറഞ്ഞത് 220,000 ആണ്. അതില്‍ 80% ഉം നിരായുധരായ സാധാരണ പൌരന്‍മാരുടേതാണ്.”

റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും രക്തരൂക്ഷിതമായ കാലം 1985 – 2002 ആയിരുന്നു. അന്നാണ് സമ്പന്നരായ ആളുകള്‍ സമാന്തരസൈനിക വിഭാഗങ്ങള്‍ രൂപീകരിച്ച് റിബലുകളേയും സാധാരണക്കാരേയും ആക്രമിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. 1980 ന് ശേഷം 2,000 ഓളം കൂട്ടക്കൊല നടത്തിയതും ഏറ്റവും മോശമായ പൈശാചികകൃത്യങ്ങള്‍ നടത്തിയതും പ്രധാന സമാന്തരസൈനിക വിഭാഗമായ AUC ആണ്. ഇടതുപക്ഷ ഗറില്ലാ സംഘമായ FARC ആണ് ഏറ്റവും അധികം തട്ടിക്കൊണ്ട് പോകലും infrastructure ന് മേല്‍ ആക്രമണവും നടത്തിയത്. 1996 ന് ശേഷം 47 ലക്ഷം ആളുകള്‍ പാലായനം ചെയ്തു. ഈ കാലത്ത് 1,200 ആദിവാസികളെ കൊന്നു. മാറി മാറി വരുന്ന കൊളംബിയന്‍ വലതുപക്ഷ സര്‍ക്കാരുമായി സമാന്തരസൈനിക വിഭാഗങ്ങള്‍ ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഈ സര്‍ക്കാരുകള്‍ക്ക് അമേരിക്കയില്‍ നിന്ന് ശതകോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം കിട്ടിയിരുന്നു. 2011 ല്‍ റിബല്‍ സംഘമായ FARC മായി തുടരുന്ന സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട്.

2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ