സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെക്കുറിച്ചുള്ള ഭയത്താല്‍ നിയമ, സാങ്കേതികവിദ്യ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ സ്വകാര്യതാ വ്യാകുലത കാരണം രണ്ട് ആഴ്ചയില്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ സൈറ്റാണിത്. സുരക്ഷിത ഇമെയില്‍ സേവനദാദാക്കളായ Lavabit – സ്നോഡന്‍ ഉപയോഗിച്ചിരുന്ന മെയില്‍ എന്ന് കരുതപ്പെടുന്നു – ഉം Silent Circle ഉം പ്രവര്‍ത്തനം നിര്‍ത്തിവെച്ച മറ്റ് സൈറ്റുകള്‍. ഈ സൈറ്റുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചു. Lavabitന്റെ ഉടമയായ Lavar Levison ഉയര്‍ത്തിയ അതേ വ്യാകുലത Groklaw യുടെ പ്രസ്ഥാവനയിലും ഉണ്ട്. “Lavabitന്റെ ഉടമ ഞങ്ങളോട് പറയുന്നു, അദ്ദേഹം ഇമെയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയെന്ന്. അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്കും അറിയാമെങ്കില്‍ ഞങ്ങളും നിര്‍ത്തേണ്ടിവരും. ഇമെയില്‍ ഇല്ലാതെ Groklaw ക്ക് പ്രവര്‍ത്തിക്കാനാകില്ല. അവിടെയാണ് പ്രഹേളിക കിടക്കുന്നത്. ഓണ്‍ലൈനില്‍ സ്വകാര്യത ഉറപ്പാക്കുന്നത് അസാദ്ധ്യമാണ്.”
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.