1980കളില്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് പ്രതിവര്‍ഷം 40 ഗിഗാ ടണ്‍ എന്ന തോതിലായിരുന്നു മഞ്ഞ് ഉരുകിക്കൊണ്ടിരുന്നത്. അത് കഴിഞ്ഞ ദശാബ്ദമായപ്പോഴേക്കും പ്രതിവര്‍ഷം 252 ഗിഗാ ടണ്‍ എന്ന തോതിലേക്ക് വര്‍ദ്ധിച്ചു. (ഒരു ഗിഗാ ടണ്‍ എന്നത് 100 കോടി ടണ്‍ ആണ്.) 1979 ന് ശേഷം സമുദ്രനിരപ്പ് 14 മില്ലീ മീറ്റര്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായി. പടിഞ്ഞാറെ അന്റാര്‍ക്ടിക്ക എറ്റവും വേഗത്തിലൊഴുകുന്നതും ഏറ്റവും വേഗത്തില്‍ ഉരുകുന്നതുമായ ഹിമനദികളുടെ കേന്ദ്രമായിരിക്കുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.