2010 ല്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ നടന്ന എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതിന് എണ്ണ ഭീമന്‍ Halliburton കുറ്റക്കാരനാണെന്ന് സമ്മതിച്ചു. ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും. മൂന്ന് വര്‍ഷത്തേക്ക് നിരീക്ഷണഘട്ടത്തില്‍ ആയിരിക്കുകയും ചെയ്യും. പൊട്ടിത്തെറി നടന്നതിന് ശേഷം നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നശിപ്പിച്ചതിന് ഹാലിബര്‍ട്ടണിന്റെ ഒരു മുമ്പത്തെ മാനേജര്‍ക്കെതിരേയും കുറ്റാരോപണമുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിലെ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പ്രശ്നം പരിഹരിച്ചു എന്നാണ് ഹാലിബര്‍ട്ടണ്‍ പറയുന്നത്. സാമൂഹ്യ സംഘടനയായ Public Citizen ഈ സമ്മത കരാറിനെ എതിര്‍ത്തുകൊണ്ട് പ്രസ്ഥാവന ഇറക്കി. “കുറ്റസമ്മത കരാറില്‍ വെറുതെ റബ്ബര്‍ ഒപ്പ് വെക്കുന്നതിന് പകരം കോടതി bargain–basement കരാര്‍ റദ്ദാക്കണമായിരുന്നു. കാരണം അത് കോര്‍പ്പറേറ്റിനെ അവരുടെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു. അതുപോലെ ഭാവിയിലെ കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കുകയുമില്ല.”
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.