ലാഭത്തിനായുള്ള സ്വകാര്യ ജയിലുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് JPMorgan Chase കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പൌര, കുടിയേറ്റ അവകാശ സംഘങ്ങള്‍ വിജയം ആഘോഷിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയിലുകളായ CoreCivic, GEO Group തുടങ്ങിയവര്‍ ബാങ്കുകളെ മുതലാക്കുന്നത് തടയാനായി Make the Road NY, Center for Popular Democracy, New York Communities for Change തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ഈ തീരുമാനം. 2018 ല്‍ ബാങ്കുകള്‍ $180 കോടി ഡോളറാണ് സ്വകാര്യ ജയില്‍ കമ്പനികള്‍ക്ക് വായ്പയായി കൊടുത്തത്.
— സ്രോതസ്സ് commondreams.org | Mar 05, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.