ചൂട് കൂടിയ ആര്‍ക്ടിക് ഉഷ്ണമേഖലയുമായി താപനില വ്യത്യാസം കുറക്കും എന്ന് University of Wyoming ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ പറയുന്നു. അതുവഴി മഴയുടെ അളവ് കുറയും, ചുഴലിക്കാറ്റുകളേയും മദ്ധ്യ അക്ഷാംശത്തിലെ westerly വായൂ പ്രവാഹത്തെയും ദുര്‍ബലമാക്കും. ഇവ ദീര്‍ഘകാലത്ത് വരള്‍ച്ചയാകും സൃഷ്ടിക്കുക. ധാരാളം കാലാവസ്ഥകളെ നയിക്കുന്നത് ധ്രുവ പ്രദേശവും ഉഷ്ണമേഖലയും തമ്മിലുള്ള താപനില വ്യത്യാസമാണ്. ഇവതമ്മിലുള്ള വ്യത്യാസം കൂടുതലാണെങ്കില്‍ കൂടുതല്‍ മഴയും ശക്തമായ ചുഴലിക്കാറ്റും ശക്തമായ കാറ്റിന്റെ ഒഴുക്കും ഉണ്ടാകും. എന്നാല്‍ ആര്‍ക്ടിക്കില്‍ മഞ്ഞുരുകുന്നതും അവിടെ താപനില വര്‍ദ്ധിക്കുന്നതിനാലും ഈ താപനില വ്യത്യാസം കുറഞ്ഞ് വരുന്നു.
— സ്രോതസ്സ് uwyo.edu | Mar 27, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.