അമേരിക്കയില്‍ ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന പരിസ്ഥിതി നാശം കാരണം പ്രതിവര്‍ഷം 4,300 നേരത്തെയുള്ള മരണം സംഭവിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. പണത്തിന്റെ രൂപത്തില്‍ നഷ്ടത്തെ രേഖപ്പെടുത്തിയാല്‍ $3900 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകുന്നു. നൈട്രജന്‍ വളങ്ങളില്‍ നിന്ന് വരുന്ന അമോണിയ സുഷ്മ കണികകളുടെ (fine particulate matter (PM2.5)) സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു. കുറയുന്ന വായൂ ഗുണമേന്മ കാരണമുണ്ടാകുന്ന ശരാശരി ആരോഗ്യ ദോഷം bushel (56.5 lbs.) ന് $3.07 ഡോളര്‍ എന്ന തോതിലാണ്. കഴിഞ്ഞ ദശാബ്ദത്തിലെ bushel ന് $4.95 ഡോളര്‍ എന്ന കമ്പോള വിലയുടെ 62% ആണ്. ചോള ഉത്പാദനത്തിന്റെ ഹരിതഗ്രഹവാതക ഉദ്‌വമന ചക്രത്തിന്റെ കണക്കെടുപ്പും ഈ പഠനത്തില്‍ നടത്തിയിട്ടുണ്ട്. മൊത്തം കാലാവസ്ഥാ നാശം $490 കോടി ഡോളറിന്റേതാണ്. അതായത് ഒരു bushel ചോളത്തിന് $0.38 ഡോളര്‍.
വളങ്ങളില്‍ നിന്നുള്ള അമോണിയ ഉദ്‌വമനം മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു എന്ന് മാത്രമല്ല കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങുന്ന നൈട്രജന്‍ വെറുതെ ചോര്‍ന്ന് പോകുന്നതില്‍ നിന്ന് അവരുടെ പണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
— സ്രോതസ്സ് cfans.umn.edu | Apr 1, 2019
വ്യാവസായിക കൃഷിയുടെ നേരിട്ടുള്ള വായൂമലിനീകരണം നേരിട്ട് ആളെ കൊല്ലുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.