ഇസ്രായേലുമായുള്ള ഉഭയകക്ഷി കരാറില്‍ നിന്ന് പടിഞ്ഞാറെക്കരയിലെ ജൂത അധിനിവേശസ്ഥലങ്ങളെ ഒഴുവാക്കാനുള്ള തീരുമാനെ കഴിഞ്ഞ ആഴ്ച ഡാനിഷ് പാര്‍ളമെന്റ് പാസാക്കി. അതിനോടൊപ്പം Green Line ന് അപ്പുറം പ്രൊജക്റ്റുകള്‍ക്ക് സ്വകാര്യ, പൊതുമേഖല നിക്ഷേപം നടത്തുന്നതിനെതിരായ മാര്‍ഗ്ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ ഇറക്കി.
81-22 എന്ന വോട്ടെടുപ്പോടെയാണ് ഈ തീരുമാനങ്ങള്‍ പാസാക്കിയത്. ഡന്‍മാര്‍ക്കിലെ തീവൃ വലതുപക്ഷ പാര്‍ട്ടിയായ Danish People’s Party ഒഴിച്ച് ബാക്കിയെല്ലാ പാര്‍ട്ടികളും ഈ തീരുമാനത്തോട് യോജിച്ച് വോട്ട് ചെയ്തു. ഡന്‍മാര്‍ക്ക് UN Resolution 2334 നെ സ്വീകരിക്കുന്നു ഇത് വ്യക്തമാക്കുന്നു. അധിനിവേശസ്ഥലങ്ങള്‍ അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണ്. Green Line ന് അകത്തുള്ള ഇസ്രായേലും കൈയ്യേറിയ പടിഞ്ഞാറെ കരയിലേയും കിഴക്കന്‍ ജറുസലേമിലേയും ഇസ്രായേലി അധിനിവേശസ്ഥലങ്ങളേയും തമ്മില്‍ വേര്‍തിരിക്കുന്നതാണ് ഈ പ്രമേയം. ഇസ്രായേലുമായുള്ള എല്ലാ ബഹുമുഖമായ കരാറുകളിലും ഇതേ വീക്ഷണമാണ് യൂറോപ്യന്‍ യൂണിയനുമുള്ളത്.
— സ്രോതസ്സ് bdsmovement.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.