കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങൾ ഉണ്ടെന്നാണു പഠനം. പല ഇനങ്ങളും വിവിധ കാരണങ്ങളാൽ വംശനാശ ഭീഷണിയുടെ വക്കിലാണ്. ഭക്ഷ്യയോഗ്യമായ 60 ഇനം മത്സ്യങ്ങളെയാണ് ‘ഊത്തപിടുത്തം’ നാശത്തിന്റെ വക്കിലെത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനങ്ങൾ വേറെയും. പ്രജനനകാലത്തെ ഊത്തപ്പിടുത്തത്തിനിടെ തവള, ആമ, കൊക്ക്, പാമ്പ് എന്നീ ഇതര ജലജീവികളും കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. കേരളത്തിലെ പ്രാഥമിക ശുദ്ധജല മത്സ്യങ്ങളിൽ നല്ലൊരു ശതമാനവും പ്രജനനത്തിനായി നെൽപ്പാടങ്ങളിലേക്കോ, നദിയോടു ചേർന്ന പ്രദേശങ്ങളിലേക്കോ ദേശാന്തര ഗമനം നടത്തുന്നവയാണ്.
- ഊത്തകാലത്ത് ശുദ്ധജല മത്സ്യബന്ധനം പൂർണമായി നിൈരോധിക്കുക.
- മത്സ്യങ്ങളുടെ ദേശാന്തരഗമന പാതകളെ, പ്രത്യേകിച്ച് പുഴയുമായി ബന്ധിപ്പിക്കുന്ന കൈത്തോടുകൾ സംരക്ഷിക്കുക.
- നെൽപാടങ്ങൾ സംരക്ഷിക്കുക.
- ഒടക്കുവലകളുടെ ഉപയോഗം നിയന്ത്രണവിധേയമാക്കുക.
- ഊത്തകാല മത്സ്യബന്ധനം മൂലമുണ്ടാകുന്ന മത്സ്യനാശത്തെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കുക.
— സ്രോതസ്സ് localnews.manoramaonline.com | Jun 04, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.