Prabhat Dairy യുടെ അനുബന്ധ കമ്പനിയായ Sunfresh Agro Industries നെ Rs 1,700 കോടി രൂപക്ക് ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ Lactalis ന്റെ അനുബന്ധ കമ്പനിയായ Tirumala Milk Products ഏറ്റെടുക്കുന്നത് മാര്‍ച്ച് 27, 2019 ന് Competition Commission of India അംഗീകാരം കൊടുത്തു.
Prabhat Dairyക്ക് മഹാരാഷ്ട്രയില്‍ 75,000 കര്‍ഷകരുടെ ശൃംഖലയുണ്ട്. അവര്‍ പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നു.
ഈ ഡെയറിയുടെ ഏറ്റെടുക്കല്‍ ലോകത്തെ രണ്ടാമത്തെ വലിയ ഡയറി ബഹുരാഷ്ട്ര കമ്പനിയായ Lactalis ഇന്‍ഡ്യയില്‍ നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണ്. 2014 ല്‍ അവര്‍ ഹൈദരാബാദ് ആസ്ഥാനമായ Tirumala Milk Products Pvt Ltd നെ Rs 1,750 കോടി രൂപക്ക് വാങ്ങി. Lactalis ന്റെ ഇന്‍ഡ്യന്‍ കമ്പോളത്തിലേക്കുള്ള പ്രവേശനം അങ്ങനെTirumala യിലൂടെയായിരുന്നു.
— സ്രോതസ്സ് telesurenglish.net | 16 Apr 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.