2017 ല്‍ സിറിയയിലെ റാഖയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ നടത്തിയ, “ചരിത്രത്തിലെ ഏറ്റവും സൂഷ്മതയുള്ള വ്യോമാക്രമണം” എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന് അവകാശപ്പെട്ട ബോംബാക്രമണത്തില്‍ 1,600 ന് നിരപരാധികളായ സാധാരണക്കാര്‍ മരിച്ചു എന്ന് ഒരു പുതിയ പഠനം വ്യക്തമാക്കി. ആ ആക്രമണം നഗരത്തെ നിലംപരിശാക്കി. അന്വേഷണാത്മക വാര്‍ത്താ സംഘടനയായ Airwars ഉം മനുഷ്യാവകാശ സംഘടനയായ Amnesty International-USA ആണ് ഈ പഠനം നടത്തിയത്. ആ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം 30,000 റൌണ്ട് artillery ആ നഗരത്തില്‍ വര്‍ഷിച്ചു. ബ്രിട്ടണും ഫ്രാന്‍സും ആയിരക്കണക്കിന് വ്യോമാക്രമണം നടത്തി. അമേരിക്കയുടെ ആക്രമണത്തിന്റെ തോത് നാല് മാസത്തേക്ക് ആറ് മിനിട്ടില്‍ ഒരു ആക്രമണം എന്നതായിരുന്നു.
— സ്രോതസ്സ് commondreams.org | Apr 25, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.