ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും ഒരു പ്രധാന പങ്കാണ് യെമന്‍ പ്രശ്നത്തില്‍ വഹിക്കുന്നതെന്ന് വ്യക്തമാകുന്നു. ബല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന FN F2000 ആക്രമണ തോക്ക് സൌദി അറേബ്യ ഉപയോഗിക്കുന്നതായി #BelgianArms-team കണ്ടെത്തി. ബല്‍ജിയത്തിലെ Mecarന്റെ ടാങ്ക് തോക്കുകള്‍ ഘടിപ്പിച്ച CMI Defence നിര്‍മ്മിക്കുന്ന കവചിതവാഹനങ്ങളും സൌദി പ്രയോഗിക്കുന്നുണ്ട്. Eurofighter Typhoon യുദ്ധ വിമാനങ്ങളിലും, Airbus A330 ന്റെ രണ്ട് സൈനിക പതിപ്പുകളായ വിമാനങ്ങളിലും ബല്‍ജിയത്തിന്റെ സാങ്കേതികവിദ്യകളുണ്ട്. സിറിയയിലെ ആക്രമണത്തിലും സൌദി ഈ രണ്ട് വിമാനങ്ങളും ഉപയോഗിച്ചു. ബഹ്റിനില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളിലും ബല്‍ജിയത്തില്‍ നിന്നുള്ള കവചിത വാഹനങ്ങള്‍ ഉപയോഗിക്കപ്പെട്ടു.
— സ്രോതസ്സ് vrt.be | 08 May 2018
യുദ്ധത്തിന്റെ ലാഭം നേടുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണെങ്കില്‍ അഭയാര്‍ത്ഥികള്‍ പിന്നെ ഏത് രാജ്യങ്ങളിലേക്കാണ് പോകേണ്ടത് എന്നാണ് താങ്കള്‍ പറയുന്നത്?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.