അമേരിക്കയിലെ 49 പ്രചാരമുള്ള ബ്രാന്റ് പേരുള്ള മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോടിക്കണക്കിന് ഇന്‍ഷുറന്‍സ് അവകശവാദങ്ങളെ പരിശോധിച്ചതില്‍ നിന്ന് ജനുവരി 2012 മുതല്‍ ഡിസംബര്‍ 2017 വരെ ശരാശരി(median) വില 76% വര്‍ദ്ധിച്ചു എന്ന് Scripps Research Translational Institute ലെ ഗവേഷണ സംഘം കണ്ടെത്തി. മിക്ക മരുന്നുകളുടേയും വില ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വര്‍ദ്ധിക്കുന്നു. മരുന്നുകളുടെ ഉയര്‍ന്ന പട്ടിക വിലയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇളവ് വ്യവസ്ഥ. അത് മരുന്ന കച്ചവടക്കാരുമായി നടത്തുന്ന സ്വകാര്യമായ വിലപേശലില്‍ നിന്നാണ് അവര്‍ക്കുള്ള ഇളവ് തീരുമാനിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വില വര്‍ദ്ധനവുണ്ടാക്കുന്നതിന്റെ കേന്ദ്ര പ്രശ്നമാണത്. ഈ രഹസ്യാത്മകമായ ഇളവ് വ്യവസ്ഥ കാരണം ഉപഭോക്താക്കള്‍ക്ക് മരുന്ന് വാങ്ങുന്നതിലെ തിരിച്ചറിവുള്ള തീരുമാനം എടുക്കാനാവുന്നില്ല. JAMA Network Open ല്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു.
— സ്രോതസ്സ് scripps.edu | May 31, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.