മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പ്രധാന അമേരിക്കന്‍ നഗരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചോര്‍ച്ചുന്നുണ്ടാവും. കിഴക്കന്‍ തീരത്തെ Washington, D.C.; Philadelphia; Boston; New York; Providence, R.I.; Baltimore എന്നീ ആറ് പ്രധാന നഗരങ്ങളില്‍ EPA നടത്തിയ പുതിയ അളവെടുക്കലില്‍ ഇവിടെ നിന്ന് ഇരട്ടി വാതകമാണ് ചോരുന്നത് എന്ന് കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ചോരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേനാണ് ഇവിടെ നിന്ന് ചോരുന്നത്. ഈ നഗരങ്ങളുടെ മൊത്തത്തിലുള്ള മീഥേന്‍ ഉദ്വമനം പ്രതിവര്‍ഷം 8.9 ലക്ഷം ടണ്‍ ആണെന്ന് കണക്കാക്കുന്നു.
— സ്രോതസ്സ് scientificamerican.com | Jul 23, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.