അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

പ്രതിവര്‍ഷം കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതിനാല്‍ അമേരിക്കന്‍ Department of Defense ഒരു രാജ്യമാണെന്ന് കണക്കാക്കിയാല്‍ ലോകത്തെ അതിന്റെ സ്ഥാനം 55ആമത്തെ ഏറ്റവും മോശം മലിനീകരണമുക്കാക്കുന്നവരുടെ സ്ഥാനത്തെത്തി. സ്വീഡന്‍, ഡന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളെ അവര്‍ പരാജയപ്പെടുത്തിയിരിക്കുകയാണെന്ന് Brown Universityയുടെ Costs of War project പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ കൈയ്യേറ്റം തുടങ്ങിയ 2001 മുതല്‍ 2017 വരെ അമേരിക്കന്‍ സൈന്യം 120 കോടി ടണ്‍ CO2 പുറത്തുവിട്ടിട്ടുണ്ട്. ജപ്പാന്‍ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് തുല്യമാണ്. Department of Energy യുടെ കണക്കനുസരിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ മൊത്തം ഹരിതഗൃഹവാതക ഉദ്വമനത്തിന്റെ 77% – 80% സ്ഥിരമായി വരുന്നത് പെന്റഗണില്‍ നിന്നാണ്.

— സ്രോതസ്സ് grist.org | Jun 12, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ