ആറ് വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ തുടരുന്ന വരള്‍ച്ച സാല്‍മണുകളെ ഓടിച്ചു, നൂറുകണക്കിന് വീടുകള്‍ കത്തിച്ചു, പുല്‍ത്തകിടി തൊഴിലാളികളെ വലിയ മാന്ദ്യത്തിലേക്ക് തള്ളി. നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു അത്. 2017 ല്‍ അത് അവസാനിച്ചതിനകം Sierra Nevada മലകളിലെ 15 കോടി മരങ്ങള്‍ നശിക്കുന്നതിന് കാരണമായി. മിക്ക തോപ്പിലെയും മിക്ക മുതിര്‍ന്ന മരങ്ങളും നശിച്ചു. അങ്ങനെ സംസ്ഥാനത്തെ പച്ച കാടുകള്‍ ചാര നിറത്തിലേക്ക് മാറി. താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ Sierra Nevada മലകളിലെ കാടുകളുടെ 15 – 20% നശിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.
— സ്രോതസ്സ് grist.org | Jul 3, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.