പടിഞ്ഞാറെക്കരയിലെ യഹൂദ കൈയ്യേറ്റസ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വീഞ്ഞുകളെ “Product of Israel” എന്ന് മുദ്രവെക്കുന്നത് “തെറ്റാണ്, തെറ്റിധരിപ്പിക്കുന്നതാണ്, വഞ്ചിക്കുന്നതാണ്,” എന്ന് ക്യാനഡയിലെ ഒരു കോടതി വിധിച്ചു. ആ മുദ്ര അംഗീകരിച്ച ക്യാനഡ സര്‍ക്കാരിന്റെ Food Inspection Agency എടുത്ത തീരുമാനത്തെ എതിര്‍ക്കുന്ന Holocaust അതിജീവിച്ചവരുടെ കുട്ടിയായ David Kattenburg കൊടുത്ത ഒരു കേസില്‍ ആണ് ക്യാനഡയുടെ ഫെഡറല്‍ കോടതി ഈ വിധി പുറപ്പെടുവിച്ചത്. പാലസ്തീനോടുള്ള ഇസ്രായേലിന്റെ നയത്തെ എതിര്‍ക്കുന്ന Kattenburg ന്റെ വാദത്തില്‍ ഇത്തരത്തിലുള്ള ഒരു മുദ്ര “പടിഞ്ഞാറെക്കരയുടെ ഒരു വലിയ ഭാഗം സ്വന്തമാക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയെ ഇത് സൌകര്യപ്പെടുത്തുകയാണ് ചെയ്യുന്നത്.”
1967 ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കര, കിഴക്കന്‍ ജറുസലേം, Golan Heights എന്നിവിടങ്ങളിലെ യഹൂദ അടച്ചുകെട്ടിയ പ്രദേശങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ മുദ്രകളില്‍ “Israeli settlement” എന്ന വാക്യം ഉള്‍പ്പെടുത്താന്‍ അംഗരാജ്യങ്ങള്‍ക്ക് കൊടുത്ത മാര്‍ഗ്ഗനിര്‍ദ്ദേശം 2015 ല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരുന്നു.
— സ്രോതസ്സ് palestinechronicle.com | Jul 30, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.