1965 വരെ മനുഷ്യവംശം അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ ജീവിച്ചിട്ടില്ല

അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ മനുഷ്യവംശം കഴിഞ്ഞ 60 വര്‍ഷം ഒഴിച്ച് ജീവിച്ചിട്ടില്ല എന്ന് ടെക്സാസിലെ A&M University യിലെ ഗവേഷകര്‍ പറയുന്നു.

“Low CO2 levels of the entire Pleistocene Epoch” എന്ന പേരില്‍ Nature Communications പ്രസിദ്ധീകരിച്ച പഠനം Pleistocene ന്റെ മൊത്തം 25 ലക്ഷം വര്‍ഷങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത ശരാശരി 250ppm ആയിരുന്നു. താരതമ്യമായി ഇന്നത്തെ സാന്ദ്രത 410 parts per million ആണ്. 1965 ല്‍ ആണ് ഭൂമിയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത 320ppm ന് മേലെ പോയത്. 25 ലക്ഷം വര്‍ഷങ്ങളില്‍ ഒരിക്കലും ഈ നിലയിലെത്തിയിരുന്നില്ല.

ഈ ഗവേഷണം അനുസരിച്ച് 21 – 18 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ആദ്യത്തെ Homo erectus മുതല്‍ 1965 വരെ നാം ജീവിച്ചിരുന്നത് താഴ്ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയിലായിരുന്നു. 320ppm ന് താഴെയുള്ള സാന്ദ്രത. ഇപ്പോഴത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത എന്നത് കാലാവസ്ഥയിലേയും പരിസ്ഥിതിയിലേയും മാത്രമല്ല നമ്മള്‍ക്ക് മേലയും ഉള്ള ഒരു പരീക്ഷണമാണ്.

25 ലക്ഷം വര്‍ഷം മുമ്പുള്ള പുരാതന കാലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില മനസിലാക്കാനായി ശാസ്ത്രജ്ഞര്‍ മദ്ധ്യ ചൈനയിലെ Loess Plateau യില്‍ നിന്നുള്ള മണ്ണ് പരിശോധിച്ചു. മഞ്ഞ് കാമ്പുകളാണ് സാധാരണ കാലാവസ്ഥാ രേകകളെയാണ് “gold standard” ആയി പരിഗണിക്കാറുള്ളത്. എന്നാല്‍ അവ 8 ലക്ഷം വര്‍ഷം മുമ്പുള്ള തെളിവേ നല്‍കൂ.

Loess Plateauലെ പുരാതന മണ്ണിലെ അഥവാ paleosols ലെ Paleogenic carbonates നെ വിശകലനം ചെയ്യുന്നത് വഴി ശാസ്ത്രജ്ഞര്‍ക്ക് ഭൂമിയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില മനസിലാക്കാനാകും. ഈ പീഠഭൂമിയിലെ ഏറ്റവും പുരാതനമായി പൊടി 2.2 കൊല്ലം പഴക്കമുള്ളതാണ്. അതുകൊണ്ട് അത് ദൈര്‍ഘ്യമുള്ള രേഖയാണ്.
നാം ശ്രദ്ധയോടെ നോക്കിയാല്‍ അവിടുള്ള loess ന്റേയും paleosol ന്റേയും പാളികളില്‍ soil carbonates ഉണ്ട്.

മണ്ണ് രൂപപ്പെടുമ്പോഴുണ്ടാകുന്ന കാര്‍ബണേറ്റ് മണ്ണിലെ CO2 ന്റെ സുലഭത കാരണം കാര്‍ബണ്‍ isotopic equilibrium ല്‍ എത്തിച്ചേരുന്നു. മണ്ണിലെ CO2 എന്നത് അന്തരീക്ഷത്തിലെ CO2 ന്റേയും മണ്ണിന്റെ respiration കാരണമുണ്ടാകുന്ന CO2 ന്റേയും ഒരു മിശ്രിതമാണ്. ഫോസില്‍ മണ്ണിലെ കാര്‍ബണേറ്റുകളുപയോഗിക്കുന്ന ഒരു two-component mixing model ന്റെ പ്രയോഗത്തിലൂടെ നമുക്ക് paleo-CO2 നില പുനര്‍സൃഷ്ടിക്കാം.

ഈ പദാര്‍ത്ഥങ്ങളും സങ്കേതങ്ങളും ഉപയോഗിച്ച് ഗവേഷകര്‍ Pleistocene ലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ചരിത്രം സൃഷ്ടിച്ചെടുത്തു.

paleosol അടിസ്ഥാനമാക്കിയുള്ള CO2 കണക്കാക്കല്‍ അന്റാര്‍ക്ടിക്കയിലെ പഴക്കം ചെന്ന മഞ്ഞില്‍ നിന്നെടുത്ത മുമ്പത്തെ-Pleistocene CO2 സാമ്പിളുമായി ചേര്‍ന്ന് പോകുന്നതാണ്. Pleistocene ല്‍ മുഴുവനും ഭൂമിയിലെ CO2 നില താഴ്ന്ന സ്ഥിതിയിലായിരുന്നു.

നാം പരിണമിച്ചത് താഴ്ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് പരിസ്ഥിതിയിലാണ്. ഇന്നത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിലയില്‍ മനുഷ്യന്‍ എങ്ങനെ പരിണമിക്കുകയും ബാധിക്കപ്പെടുമെന്നും ഇതുവരെ അറിയില്ല.

— സ്രോതസ്സ് today.tamu.edu | Sep 25, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )