പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുന്ന അവസരത്തില്‍ തുടരുന്ന അക്രമത്തിന് മദ്ധ്യേ യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്. മാര്‍ച്ച് 2015 ന് സംഘര്‍ഷം വര്‍ദ്ധിച്ചപ്പോള്‍ ഏകദേശം 5 ലക്ഷം കുട്ടികളായിരുന്നു സ്കൂള്‍ ഉപേക്ഷിച്ചത്. രണ്ട് വര്‍ഷമായി അദ്ധ്യാപകരുടെ ശമ്പളം കൊടുക്കാത്തതിനാല്‍ 37 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസവും തുലാസിലാണ്. നാല് വര്‍ഷത്തിലധികമായി യെമനിലെ പ്രശ്നം തുടങ്ങിയിട്ട്. അത് ആ ദരിദ്ര രാജ്യത്തിലെ ദുര്‍ബലമായ വിദ്യാഭ്യാസ സംവിധാനത്തിന് ഇതിനകം വലിയ ആഘാതമുണ്ടാക്കി. സംഘര്‍ഷത്തിന്റെ നേരിട്ടുള്ള ഫലമായി അഞ്ചിലൊന്ന് സ്കൂളുകള്‍ ഉപയോഗപ്രദമല്ല.
UNICEF/UN073959/Clarke for UNOCHA
— സ്രോതസ്സ് unicef.org | 25 Sep 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.