25 വര്‍ഷം മുമ്പ് neonicotinoid കീടനാശിനികള്‍ കൊണ്ടുവന്നതോടുകൂടി ചെറുപ്രാണികളെ സംബന്ധിച്ചടത്തോളം അമേരിക്കയിലെ കൃഷിയിലെ വിഷാംശം അമിതമായി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് peer-reviewed പഠനം കാണിക്കുന്നു. ചെറുപ്രാണികളുടെ ജീവിതത്തില്‍ 48 മടങ്ങ് വിഷാംശമാണ് അമേരിക്കയിലുള്ളതെന്ന് പഠനം കണ്ടെത്തി. മൂന്ന് neonicotinoids ആണ് ഏറ്റവും കൂടുതല്‍ വിഷാംശം വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. Bayer നിര്‍മ്മിക്കുന്ന imidacloprid ഉം clothianidin ഉം, Syngenta-ChemChina നിര്‍മ്മിക്കുന്ന thiamethoxam ഉം ആണ് അവ. PLOS ONE ജേണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
— സ്രോതസ്സ് foe.org | Aug 6, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.