ഭാവിയിലുണ്ടാകുന്ന കാലാവസ്ഥ നിയമങ്ങള്‍ കാരണമുണ്ടാകുന്ന ചിലവുകളുടെ കാര്യത്തില്‍ നിക്ഷേപകരെ തെറ്റിധരിപ്പിച്ചോ എന്നതിനെക്കുറിച്ച് സാക്ഷികളാകാന്‍ സാദ്ധ്യതയുള്ളവരെ എണ്ണ ഭീമനായ ExxonMobil നിരുല്‍സാഹപ്പെടുത്തുന്നു എന്ന് ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. എന്തെങ്കിലും രേഖകള്‍ കോടതിയില്‍ കൊടുത്താല്‍ കമ്പനിയില്‍ നിന്ന് subpoenas നേരിടേണ്ടിവരുമെന്ന് പറയുന്ന കത്തുകള്‍ ഒരു കൂട്ടം നിക്ഷേപക ഉപദേശികള്‍ക്കും ഓഹരി ഉടമകള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും Exxon കൊടുത്തിരിക്കുന്നു എന്ന് കോടതിയില്‍ കൊടുത്ത രേഖകളില്‍ കാണുന്നു. ഇവര്‍ കേസില്‍ പങ്കാളികളാകണമെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആഗ്രഹം. Exxon ന് എതിരെ കഴിഞ്ഞ വര്‍ഷമാണ് ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ കേസ് കൊടുത്തത്. ഹരിതഗൃഹവാതക ഉദ്‌വമനം കുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന സമയത്ത് കമ്പനിക്ക് വരുന്ന ചിലവുകളെ ചെറുതാക്കിക്കാണിച്ച് നിക്ഷേപകരം കബളിപ്പിച്ചു എന്നാണ് കേസ്.
— സ്രോതസ്സ് insideclimatenews.org | Aug 9, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.