വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക

കൊച്ചി: വേഡ്പ്രസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള അന്തര്‍ദേശീയ സമ്മളനം ആയ വേഡ്ക്യാമ്പ് കൊച്ചിയുടെ മൂന്നാമത്തെ സമ്മേളനം ഡിസംബര്‍ 1. 2019 (ഞായറാഴ്ച) കൊച്ചി ശാസ്ത്ര സാങ്കേതികവിദ്യ സര്‍വ്വകലാശാലയില്‍ (CUSAT) വെച്ച് നടക്കുന്നു.

ലോകം മൊത്തമുള്ള വെബ് സൈറ്റുകളുടെ 35% ഉം പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് വെബ് പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ വേഡ്പ്രസ്. ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ്, ന്യൂയോര്‍ക് ടൈംസ്, ടൈം മാഗസിന്‍, സോണി തുടങ്ങിയ ധാരാളം പ്രധാന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. ആ വേഡ്പ്രസിനെക്കുറിച്ച് ലോകം മൊത്തമുള്ള വേഡ്പ്രസ് ഉപയോക്താക്കള്‍ അമേരിക്ക ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടനായ വേഡ്പ്രസ് ഫൌണ്ടേഷന്റെ പിന്‍തുണയോടെ നടത്തുന്ന ഒരു സമ്മേളനം ആണ് വേഡ്ക്യാമ്പ്. വേഡ്പ്രസിന്റെ കാര്യങ്ങള്‍ നോക്കുകയും വികസിപ്പിക്കല്‍ നടത്തുകയും ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് ഈ സംഘടനയാണ്. വേഡ്ക്യാമ്പ് മുംബേയ്, വേഡ്ക്യാമ്പ് പൂന, വേഡ്ക്യാമ്പ് ഉദയ്‌പൂര്‍, വേഡ്ക്യാമ്പ് വഡോദര, വേഡ്ക്യാമ്പ് കല്‍ക്കട്ട ഉള്‍പ്പടെ ഇന്‍ഡ്യയില്‍ ഇതിന് മുമ്പ് ധാരാളം വേഡ്ക്യാമ്പ് നടന്നിട്ടുണ്ട്. ഇതിന് മുമ്പ് കൊച്ചിയില്‍ വെച്ച് 2017ഉം, 2018ഉം രണ്ട് പ്രാവശ്യം വേഡ്ക്യാമ്പ് നടന്നിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ പ്രാവശ്യമാണ് അത് നടക്കാന്‍ പോകുന്നത്.

മറ്റ് വേഡ്പ്രസ് സമൂഹങ്ങളുടേയും വേഡ്പ്രസ് ഫൌണ്ടേഷന്റേയും, CUSAT(കൊച്ചി ശാസ്ത്ര സാങ്കേതികവിദ്യ സര്‍വ്വകലാശാല)യുടേയും സഹായത്തോടെയാണ് വേഡ്പ്രസ് കൊച്ചി മീറ്റപ്പ് ഗ്രൂപ്പിന്റെ ഒരു കൂട്ടം വേഡ്പ്രസ് ഉപയോക്താക്കളാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ബഹുമാന്യരായ പ്രാസംഗികരുടേയും ഇന്‍ഡ്യയിലേയും ലോകം മൊത്തവുമുള്ള വേഡ്പ്രസ് വിദഗ്ദ്ധരുടേയും പ്രഭാഷണങ്ങളും വേഡ്ക്യാമ്പ് കൊച്ചിയില്‍ ഉണ്ടായിരിക്കും. വേഡ്പ്രസ് വികസനം, സുരക്ഷിതത്വം, രൂപകല്‍പ്പന തുടങ്ങിയ ധാരാളം കാര്യങ്ങള്‍ അത് ചര്‍ച്ച ചെയ്യും

“വേഡ്ക്യാമ്പ് കൊച്ചി വേഡ്പ്രസ് ഉപയോഗിക്കുന്ന എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ളതാണ്. അതുപോലെ വേഡ്പ്രസ് ഉപയോഗിക്കേണ്ട് ആളുകള്‍ക്കും വേണ്ടിയുള്ളതാണ്,” എന്ന് പ്രധാന സംഘാടകനായ നെബു ജോണ്‍ പറയുന്നു. “ഇന്നത്തെ ലോകത്ത് എല്ലാം ഇന്റര്‍നെറ്റിനെ ചുറ്റിപ്പറ്റിയാണ് തിരിയുന്നത്. എല്ലാവര്‍ക്കും വേണ്ട ഒരു അവശ്യ ഘടകമായി അത് മാറി. സ്വന്തമായ വെബ് സൈറ്റ് നിര്‍മ്മിച്ച് എല്ലാവരും അവരുടെ സാന്നിദ്ധ്യം വെബ്ബില്‍ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും വെബ് ഡെവലപ്പുമെന്റ്, വെബ് പ്രോഗ്രാമിങ് പരിചിതമായിരിക്കണമെന്നില്ല. അവിടെയാണ് വേഡ്പ്രസിന്റെ കടന്നുവരുന്നത്. സാധാരണക്കാരനായ ഒരാള്‍ക്ക് സ്വന്തമായി ഒരു വെബ് സൈറ്റ് സ്ഥാപിക്കുന്നത്, ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറായ വേഡ്പ്രസ് എളുപ്പത്തിലാക്കുന്നു,” WPMU DEV പോലുള്ള വേഡ്പ്രസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആഗോള കമ്പനിയായ Incsub ലെ സപ്പോര്‍ട്ട് എഞ്ജീനീയറായ നെബു കൂട്ടിച്ചേര്‍ത്തു.

P.T.O.

“ദൈനംദിന ജീവിതത്തില്‍ വേഡ്പ്രസ് ഉപയോഗിക്കുന്ന ലോകം മൊത്തമുള്ള എഴുത്തുകാരേയും, കലാകാരേയും, ബ്ലോഗര്‍മാരേയും, വ്യവസായ ഉടമസ്ഥരേയും, കണ്‍സള്‍ട്ടന്റുമാരേയും, ഡിസൈനര്‍മാരേയും, ഡവലപ്പര്‍മാരേയും, സംരംഭകരേയും, മാര്‍ക്കറ്റിങ്‌കാരേയും, സന്നദ്ധ പ്രവര്‍ത്തകരേയും, ഛായാഗ്രാഹകരേയും, സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍സിനേയും, വെബ് ഡവലപ്പര്‍മാരേയും ഒക്കെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ വേഡ്പ്രസിനെക്കുറിച്ചുള്ള അവബോധം കൊച്ചിയിലെ പൌരന്‍മാരിലേക്ക് പ്രചരിപ്പിക്കണം എന്ന് വേഡ്ക്യാമ്പ് കൊച്ചിയിലൂടെ ഞങ്ങള്‍ ആശിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

“വേഡ്ക്യാമ്പ് കൊച്ചിയില്‍ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെയുണ്ടാകും,” ബിഗുല്‍ മലായി പറയുന്നു. വേഡ്ക്യാമ്പ് കൊച്ചിയുടെ സഹ ആസൂത്രകനായ അദ്ദേഹം OnTheGoSystems ല്‍ ജോലിചെയ്യുന്നയാളാണ്. “വേഡ്ക്യാമ്പ് കൊച്ചിയില്‍ വേഡ്പ്രസിനെ ചുറ്റിപ്പറ്റി വിവിധ വിഷയങ്ങളെക്കുറിച്ച് ഇന്‍ഡ്യയിലേയും ലോകം മൊത്തവുമുള്ള വേഡ്പ്രസ് വിദഗ്ദ്ധര്‍ നടത്തുന്ന ധാരാളം വിജ്ഞാനപ്രദവും വിനോദപരവുമായ സെഷനുകള്‍ ഉണ്ടാകും. സാങ്കേതികവിദ്യാ സദസിനെ ഉദ്ദേശിച്ചിട്ടുള്ള സെഷനുകളല്ല അവ. നിങ്ങള്‍ വേഡ്പ്രസ് ഉപയോക്താവോ വേഡ്പ്രസ് ഡവലപ്പറോ ആയിക്കോട്ടെ, സെഷനുകള്‍ എല്ലാവര്‍ക്കും ഉപയോഗപ്രദമായ രീതിയിലാവും ഉണ്ടാകുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ആശ്ചര്യജനകമായ പ്രഭാഷണങ്ങള്‍ക്ക് പുറമേ വേഡ്ക്യാമ്പ് കൊച്ചി 2019 ലെ മറ്റൊരു പ്രധാന കാര്യം നെറ്റ്‌വര്‍ക്കിങ് ആണ്,” എന്ന് വേഡ്ക്യാമ്പ് കൊച്ചിയുടെ സഹ ആസൂത്രകയും ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന Phases എന്ന ഡാനിഷ്/ഇന്‍ഡ്യന്‍ വെബ് ഡവലപ്പ്മെന്റ് സ്ഥാപത്തിലെ ടീം ലീഡും കൂടിയായ ഹിത സി.കെ പറഞ്ഞു. വേഡ്പ്രസ് പ്രീയരെ കണ്ടുമുട്ടാനും അവരുമായി ഇടപെടാനും നിങ്ങള്‍ക്ക് കിട്ടുന്ന അവസരം കൂടിയാണ് ഇത്. കൊച്ചിയില്‍ നിന്നോ കേരളത്തില്‍ നിന്നോ മാത്രമല്ല രാജ്യം മൊത്തമുള്ള attendees എത്തിച്ചേരുന്നുണ്ട്! വേഡ്പ്രസ് പ്രൊഫഷണല്‍സിനെ കാണാനും ഇടപെടാനും കിട്ടുന്ന ഒന്നാന്തരം അവസരമായിരിക്കും ഇത്. നിങ്ങള്‍ക്ക് വേണ്ടി വേഡ്ക്യാമ്പിന്റെ സ്റ്റോറില്‍ എന്തൊക്കെയുണ്ടാവുമെന്ന് അതില്‍ പങ്കെടുക്കാതെ നിങ്ങള്‍ക്ക് അറിയാന്‍ ഒരു വഴിയില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകം മൊത്തമുള്ള 500ഓളം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് പാതയായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളേയും/തുടക്കക്കാരേയും അതുപോലെ വിദഗ്ദ്ധരേയും ഉദ്ദേശിച്ചിട്ടുള്ള പ്രഭാഷണങ്ങളും പ്രായോഗിക വര്‍ഷോപ്പുകളും ഉണ്ടാകും. വേഡ്ക്യാമ്പ് കൊച്ചി 2019 ലെ പ്രഭാഷണങ്ങളില്‍ ചിലത് ചുവടെ കൊടുത്തിരിക്കുന്നു:

Let Amazon Alexa talk about your WordPress Content, Abhishek Deshpande
How better performing websites can help save the planet – Jack Lenox, Software Engineer, WordPress.com VIP – Automattic, Inc
A workshop on Building WordPress Site In React With Frontity, Imran Sayed, Software Engineer, rtCamp
A workshop on Building Blocks for Gutenberg, by Hardeep Asrani
Local WordPress Development – What, Why and How, Menaka S, Software Engineer, Automattic, Inc (WooCommerce/WordPress.com)

നിങ്ങള്‍ക്ക് കാര്യപരിപാടിയുടെ പൂര്‍ണ്ണ ഉള്ളടക്കം ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ കാണാന്‍ കഴിയും.
ലിങ്ക്: https://2019.kochi.wordcamp.org/schedule/

“വേഡ്ക്യാമ്പ് കൊച്ചി മീറ്റപ്പ് ഗ്രൂപ്പുമായി ചേര്‍ന്ന് വേഡ്ക്യാമ്പ് കൊച്ചി സംഘടിപ്പിക്കുന്നതില്‍ ഞങ്ങളെ ആവേശമുണര്‍ത്തുന്ന ഒരു കാര്യമാണ്,” എന്ന് CUSAT ന്റെ Student Affairs Dean ആയ ഡോ.പി.കെ.ബേബി പറഞ്ഞു. “വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനും അവരുടെ കരിയറിലെ വിജയത്തിന് വേണ്ട അവസരങ്ങള്‍ അത് നല്‍കും. വേഡ്ക്യാമ്പില്‍ പങ്കെടുക്കുന്നത് വഴി അവര്‍ക്ക് ഗുണപ്രതീക്ഷ നല്‍കുന്ന തൊഴില്‍ദാദാക്കളുമായി സംസാരിക്കാനുള്ള സാദ്ധ്യതകള്‍ കിട്ടും. അവര്‍ക്ക് വെബ് ഡവലപ്പ്മെന്റിലും വേഡ്പ്രസിലുമുള്ള തൊഴില്‍ സാദ്ധ്യതകളേയും കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയും,” എന്ന് അദ്ദേഹം വിശദീകരിച്ചു. വേഡ്ക്യാമ്പ് കൊച്ചി 2019 ന് വേണ്ടിയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ കിട്ടും: https://2019.kochi.wordcamp.org/tickets

INR 500/- രൂപയാണ് ടിക്കറ്റ് വില. എല്ലാ സെഷനുകളിലും വര്‍ക്ഷോപ്പുകളിലും പ്രവേശിക്കാനും ഉച്ചഭക്ഷണം, ചായ തുടങ്ങിയവ ഉള്‍പ്പെടെയാണ് ആ തുക. സ്ത്രീകള്‍ക്കും, മുതിര്‍ന്ന പൌരന്‍മാര്‍ക്കും, ഭിന്നശേഷിയുള്ളവര്‍ക്കും, CUSAT ലെ ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കും ഇളവുകള്‍ കൊടുത്തിട്ടുണ്ട്. വേഡ്ക്യാമ്പ് കൊച്ചിയെക്കുറിച്ച് അറിയാനായി സന്ദര്‍ശിക്കുക: https://2019.kochi.wordcamp.org.

P.T.O.

വേഡ്പ്രസിനെക്കുറിച്ച്

ലോകം മൊത്തമുള്ള വെബ് സൈറ്റുകളുടെ 35% ഉം പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് വെബ് പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ വേഡ്പ്രസ്. Matt Mullenweg ഉം Mike Little ഉം ചേര്‍ന്നാണ് ഇത് തുടങ്ങിയത്. സുന്ദരവും പ്രയോഗക്ഷമവും ആയ വെബ് സൈറ്റുകള്‍, ബ്ലോഗുകള്‍, വെബ് ആപ്ലിക്കേഷനുകള്‍ ഒക്കെ നിര്‍മ്മിക്കാനായി ലോകം മൊത്തമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വേഡ്പ്രസ് ഉപയോഗിക്കുന്നു. എളുപ്പം പഠിക്കാനും സ്ഥാപിക്കാനും ആകും എന്നതാണ് വേഡ്പ്രസിന്റെ USP. അതാണ് അതിന്റെ പ്രചാരത്തിന്റെ പ്രധാന കാരണം. ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ്, ന്യൂയോര്‍ക് ടൈംസ്, ടൈം മാഗസിന്‍, സോണി തുടങ്ങിയ ധാരാളം പ്രധാന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. വേഡ്പ്രസിനെക്കുറിച്ച് കൂടുതല്‍ അറിയാനായി സന്ദര്‍ശിക്കുക https://wordpress.org

വേഡ്ക്യാമ്പുകളെക്കുറിച്ച്

വേഡ്പ്രസിനെ കേന്ദ്രമാക്കിയുള്ള സമ്മേളനങ്ങളാണ് വേഡ്ക്യാമ്പുകള്‍. അത് സംഘടിപ്പിക്കുന്നത് അമേരിക്ക ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടനായ വേഡ്പ്രസ് ഫൌണ്ടേഷന്റെ പിന്‍തുണയോടെ ലോകം മൊത്തമുള്ള വേഡ്പ്രസ് ഉപയോക്താക്കള്‍ നടത്തുന്ന ഒരു സമ്മേളനം ആണത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ വേഡ്പ്രസിന്റെ കാര്യങ്ങള്‍ നോക്കുകയും വികസിപ്പിക്കല്‍ നടത്തുകയും ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് ഈ സംഘടനയാണ്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയിലാണ് 2006 ല്‍ ആദ്യത്തെ വേഡ്ക്യാമ്പ് നടന്നത്. അതിന് ശേഷം ലോകം മൊത്തമുള്ള നൂറുകണക്കിന് നഗരങ്ങളില്‍ വേഡ്ക്യാമ്പുകള്‍ നടന്നു. വേഡ്ക്യാമ്പ് പ്രതിഭാസം ഇന്‍ഡ്യയിലും അതിന്റെ അടയാളം സ്ഥാപിച്ചു. വേഡ്ക്യാമ്പ് മുംബേയ്, വേഡ്ക്യാമ്പ് പൂന, വേഡ്ക്യാമ്പ് ഉദയ്‌പൂര്‍, വേഡ്ക്യാമ്പ് വഡോദര, വേഡ്ക്യാമ്പ് കല്‍ക്കട്ട തുടങ്ങിയവയാണ് 2019 ല്‍ ഇന്‍ഡ്യയില്‍ നടന്ന/നടക്കുന്ന മറ്റ് വേഡ്ക്യാമ്പുകളാണ്. തെക്കെ ഇന്‍ഡ്യയിലെ ആദ്യത്തെ വേഡ്ക്യാമ്പായിരുന്നു 2017ഉം, 2018ഉം നടന്ന വേഡ്ക്യാമ്പ് കൊച്ചി. വേഡ്ക്യാമ്പിനെക്കുറിച്ച് കൂടുതലറിയാനായി വേഡ്ക്യാമ്പ് സെന്‍ട്രലിന്റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക: https://central.wordcamp.org

വേഡ്പ്രസ് കൊച്ചി മീറ്റപ്പ് ഗ്രൂപ്പിനെക്കുറിച്ച്

ദൈനംദിന ജീവിതത്തില്‍ വ്യത്യസ്ഥ രീതിയില്‍ വേഡ്പ്രസ് ഉപയോഗിക്കുന്ന വിവിധ രംഗങ്ങളിലുള്ള കുറച്ച് വ്യക്തികളുടെ ഒരു കൂട്ടമാണ് വേഡ്പ്രസ് കൊച്ചി മീറ്റപ്പ് ഗ്രൂപ്പ്. എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, സോഫ്റ്റ്‌വെയര്‍ എഞ്ജിനീയര്‍മാര്‍, സംരംഭകര്‍, വെബ് ഡവലപ്പര്‍മാര്‍, ബിസിനസുകാര്‍, ബ്ലോഗര്‍മാര്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ നിന്നുള്ള 500 ല്‍ അധികം അംഗങ്ങള്‍ ആ കൂട്ടത്തിലുണ്ട്. 2014 ല്‍ ആണ് ഈ സംഘം രൂപീകൃതമായത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ വേഡ്പ്രസിന്റെ കാര്യങ്ങള്‍ നോക്കുകയും വികസിപ്പിക്കല്‍ നടത്തുകയും ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്ന അമേരിക്കയിലുള്ള വേഡ്പ്രസ് ഫൌണ്ടേഷനുമായി അത് ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടിരിക്കുന്നു. വേഡ്പ്രസിനെക്കുറിച്ച് ബോധവല്‍ക്കരിക്കാനും വേഡ്പ്രസ് ഉപയോഗിച്ച് വെബ് സൈറ്റുണ്ടാക്കുന്നതും വെബ് ആപ്ലിക്കേഷനുകളുണ്ടാക്കുന്നുതും ആളുകളെ പഠിപ്പിക്കാനും വേഡ്പ്രസിനെ എങ്ങനെ ദൈനംദിന ജീവിതത്തില്‍ ഉപയോഗപ്രദമായ ഒരു ഉപകരണമായി മാറ്റാനും വേണ്ടി യോഗങ്ങളും പരിപാടികളും പ്രഭാഷണങ്ങളും നിരന്തരമായി ഈ സംഘം സംഘടിപ്പിക്കുന്നു. വേഡ്പ്രസിനെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പ്രവര്‍ത്തിയും ഈ സംഘം നടത്തിവരുന്നു. ഇവരാണ് വേഡ്‌ക്യാമ്പ് കൊച്ചി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.meetup.com/Kochi-WordPress-Meetup/

വേഡ്ക്യാമ്പ് കൊച്ചിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Nebu John (Lead Organizer): +91 98955 51086
Hari Shanker (Co-Organizer): +91 94473 25561
Email: kochi@wordcamp.org
Website: https://2019.kochi.wordcamp.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )