അമേരിക്കയിലെ 49 സര്‍വ്വകലാശാലകള്‍ “nuclear weapons complex” നെ സഹായിക്കുന്നു. International Campaign to Abolish Nuclear Weapons (ICAN) ന്റെ , “Schools of Mass Destruction: American Universities in the U.S. Nuclear Weapons Complex”എന്ന പുതിയ റിപ്പോര്‍ട്ടില്‍ ആണ് ഇത് പറയുന്നത്. 49 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിരിക്കുന്നു. ആ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ഈ പ്രശ്നത്തെ ഏറ്റെടുക്കണം. പ്രശസ്തമായ സര്‍വ്വകലാശാലകളായ Stanford, Georgetown, MIT തുടങ്ങിയ സര്‍വ്വകലാശാലകളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നാല് വ്യത്യസ്ഥ രംഗങ്ങളില്‍ ഈ സര്‍വ്വകലാശാലകള്‍ ആണവായുധ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അത് അവരുടെ സ്വന്തം ലക്ഷ്യ പ്രഖ്യാപനങ്ങള്‍ക്കും അന്തര്‍ദേശീയ നിയമങ്ങള്‍ക്കും എതിരാണ്.
— സ്രോതസ്സ് commondreams.org | Nov 13, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.