ജൂലിയന്‍ അസാഞ്ജിന്റെ ജഡ്ജിയുടെ മകന്‍

ബ്രിട്ടണിന്റെ രഹസ്യാന്വേഷണ വ്യവസ്ഥ നിര്‍മ്മിച്ച കമ്പനിയുമായി ജൂലിയന്‍ അസാഞ്ജിന്റെ ജഡ്ജിയുടെ മകന്റെ ബന്ധം

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്തുന്ന പ്രക്രിയയെ മേല്‍നോട്ടം വഹിക്കുന്ന Westminster ചീഫ് മജിസ്റ്റ്രേറ്റ് Lady Emma Arbuthnot ന്റെ മകന്‍, GCHQ ഉം MI5 ഉം സ്ഥാപിച്ച് വന്‍തോതില്‍ പണം കൊടുത്ത് ചോര്‍ച്ചകള്‍ തടയാന്‍ വേണ്ടി നടത്തുന്ന ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റും സൈബര്‍ സുരക്ഷാ ഉപദേശിയും ആണ്.

Alexander Arbuthnot ന്റെ തൊഴിലുടമ സ്വകാര്യ ഓഹരി സ്ഥാപനമായ Vitruvian Partners ന് ദശലക്ഷക്കണക്കിന് പൌണ്ട് നിക്ഷേപം
Darktrace എന്ന സൈബര്‍ സുരക്ഷാ കമ്പനിയിലുണ്ട്. അവരുടെ ജോലിക്കാരെ നിയോഗിക്കുന്നത് US National Security Agency (NSA) ഉം Central Intelligence Agency (CIA) ഉം നേരിട്ടാണ്.

ഈ രഹസ്യാന്വേഷണ കമ്പനികളാണ് രഹസ്യ രേഖകള്‍ പ്രസിദ്ധപ്പെടുത്തിയ ജൂലിയന്‍ അസാഞ്ജിന്റെ നാടുകടത്തലിന് പിറകിലുള്ളത്. Darktrace ന് ബ്രിട്ടണിലെ മുമ്പത്തെ രണ്ട് പ്രധാനമന്ത്രിമാരും മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായും ബന്ധമുണ്ട്.

— സ്രോതസ്സ് dailymaverick.co.za | Matt Kennard and Mark Curtis | 15 Nov 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ