എല്ലാ വര്‍ഷവും പാലസ്തീന്‍കാര്‍ ശരല്‍ക്കാലത്തിന്റെ തുടക്കം കുറിക്കുന്നത് ഒലിവ് വിളവെടുപ്പോടെയാണ്. ഒരു വിശുദ്ധ സാംസ്കാരിക പരിപാടിയായ അതില്‍ രാജ്യത്തെ കുടുംബങ്ങളെല്ലാം നഗരങ്ങളില്‍ നിന്നിറങ്ങി ഒലിവ് തോട്ടങ്ങളിലേക്ക് എത്തുന്നു.
എല്ലാ വര്‍ഷവും തെറ്റിക്കാതെ വിളവെടുപ്പില്‍ സ്വാഭാവികമായി ഇസ്രായേല്‍ കുടിയേറ്റക്കാരും സായുധ സൈന്യവും പാലസ്തീന്‍ കര്‍ഷകര്‍ക്കെതിരെ നടത്തുന്ന അക്രമവും ഉണ്ടാകാറുണ്ട്. ഈ വര്‍ഷവും വ്യത്യസ്ഥമല്ല.
ഒക്റ്റോബറില്‍ വിളവെടുപ്പ് തുടങ്ങിയതിന് ശേഷം കര്‍ഷകര്‍ക്കും അവരുടെ വിളയുടേയും മേല്‍ കുടിയേറ്റക്കാര്‍ ധാരാളം അക്രമം നടത്തി എന്ന് കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും റിപ്പോര്‍ട്ട് ചെയ്തു
UN Office for the Coordination of Humanitarian Affairs (OCHA) ന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസത്തെ ആദ്യത്തെ രണ്ട് ആഴ്ചകളില്‍ കുടിയേറ്റക്കാര്‍ നടത്തിയ 10 ല്‍ അധികം ആക്രമണങ്ങള്‍ ഒലിവ് വിളവെടുപ്പുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതാണ്.
— സ്രോതസ്സ് mondoweiss.net | Yumna Patel | Oct 21, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.