കൈയ്യേറ്റക്കാര്‍ ഒരു നിരീക്ഷകനായ യഹൂദനെ മര്‍ദ്ദിച്ചു

ഒക്റ്റോബര്‍ 16 ന് Burin നിവാസികളായ പാലസ്തീന്‍കാരുടെ ഒലിവ് വിളവെടുപ്പിന് സഹായിച്ച Rabbis for Human Rights ന്റെ സന്നദ്ധപ്രവര്‍ത്തകരെ 15 ഓളം വരുന്ന മുഖംമൂടി വെച്ച കല്ലുകളും ലോഹ ദണ്ഡുകളും ആയുധമാക്കിയ ഒരു കൂട്ടം കൈയ്യേറ്റ യഹൂദര്‍ ആക്രമിച്ചു.

അക്രമികള്‍ എന്നെ എന്റെ പുറത്തും കണങ്കാലിലും ഇരുമ്പുപാര കൊണ്ട് അടിച്ചു. എന്നെ കല്ലെറിഞ്ഞു. അതിനാല്‍ തൊലി മുറിഞ്ഞു. മുറിവുണ്ടായി. നാല് കുത്തിക്കെട്ട് വേണ്ടിവന്നു. ഞങ്ങള്‍ പിന്‍മാറുകയാണെന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞിട്ടും ഞങ്ങളെ ഉപദ്രവിക്കരുതെന്ന് യാചിച്ചിട്ടും അവര്‍ അക്രമം തുടര്‍ന്നു. അവര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു.

ഇസ്രായേല്‍ സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്ന അമേരിക്കയില്‍ നിന്നുള്ള യഹൂദനായ എന്നിക്ക് ശകാരവര്‍ഷം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ J Street നെ പിന്‍തുണച്ചതിന് എന്റെ കൂടെയുള്ള യഹൂദര്‍ ഖരാവോ ചെയ്ത് ശകാരിക്കുകയും ചെയ്തിരുന്നു. അവര്‍ എന്നെ ഒരു kapo, സ്വയം വെറുക്കുന്ന യഹൂദന്‍, എന്ന് വിളിക്കുകയും എന്നെ ഹിറ്റ്‌ലറോടും മുസോളിനിയോടും ഉപമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ എന്റെ സഹ യഹൂദര്‍ എന്നെ ശാരീരികമായി ആക്രമിക്കുമെന്ന് എനിക്ക് ഒരിക്കലും ചിന്തിക്കാനായില്ല. അതും Sukkot പോലുള്ള വിശുദ്ധ ദിനങ്ങളില്‍.

— സ്രോതസ്സ് 972mag.com | Isaac Johnston | Oct 24, 2019

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു അഭിപ്രായം ഇടൂ