ന്യൂയോര്‍ക്ക് സംസ്ഥാന സുപ്രീം കോടതിയില്‍ Exxon വിചാരണ തുടങ്ങി. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചു എന്നാണ് ആരോപണം. Exxon Mobil Corporation അവരുടെ നിക്ഷേപകരെ കബളിപ്പിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഇത് കുറഞ്ഞത് കമ്പനിയെക്കുറിച്ച് ആഴത്തിലുള്ള പൊതുജന വിചാരണക്ക് കാരണമാകും. New York Attorney General ആയ Letitia James കൊണ്ടുവന്ന തട്ടിപ്പ് ആരോപണങ്ങളെ നേരിടുന്നതിന് കമ്പനി പദ്ധതിതന്ത്രപരമായി കാലാവസ്ഥ വിചാരണ എന്ന് തെരയുന്ന ആളുകള്‍ക്ക് കാണാനായി പരസ്യങ്ങള്‍ ഗൂഗിളില്‍ നിന്ന് വാങ്ങി. “Exxon climate trial,” “Exxon knew,” “Exxon climate change” തുടങ്ങിയ തെരയല്‍ keyword ആണ് Exxon ലക്ഷ്യം വെച്ചിരിക്കുന്നത്. അന്തരീക്ഷത്തിലേക്ക് വന്‍തോതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതിന് പ്രത്യാഘാതങ്ങളുണ്ടെന്ന് 1950കള്‍ മുതല്‍ക്കേ Exxon ന്റെ ശാസ്ത്രജ്ഞര്‍ക്കും Exxon നും അറിയാമായിരുന്നു. എന്നാല്‍ 1980കള്‍ക്ക് ശേഷം കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ച് സംശയങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് Exxon നടത്തിയത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള പൊതു ബോധത്തെ സ്വാധീനിക്കാനുള്ള ദശാബ്ദങ്ങളായുള്ള Exxon ന്റെ ശ്രമത്തിന്റെ തുടര്‍ച്ചയാണ് പുതിയ ഗൂഗിള്‍ പരസ്യ പ്രചരണ പരിപാടിയും.
— സ്രോതസ്സ് in.mashable.com | Mark Kaufman | Oct 24, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.