കൈയ്യേറിയ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പാലസ്തീന്‍കാര്‍ക്ക് അവിടെ പ്രവേശിക്കാനാകുന്നില്ല

വടക്കന്‍ പടിഞ്ഞാറേക്കരയിലെ ഉപേക്ഷിക്കപ്പെട്ട കൈയ്യേറ്റകോളനിയായ Homesh ലേക്ക് Burka ഗ്രാമത്തിലെ പാലസ്തീന്‍കാര്‍ പ്രവേശിക്കുന്നതിനെ ഇസ്രായേല്‍ സൈന്യം തടയുന്നു. ആ സ്ഥലത്ത് പ്രവേശിക്കരുതെന്ന നിരോധനം പിന്‍വലിച്ചതിന് ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. 2005 ല്‍ ഗാസയില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ ഭാഗമായി Homesh ഉം ഒഴിപ്പിച്ചതാണ്. പടിഞ്ഞാറെക്കരയിലെ ധാരാളം കൈയ്യേറ്റകോളനികളും അന്ന് ഒഴിഞ്ഞിരുന്നു. 2013 ല്‍ ആ ഭൂമി പിടിച്ചെടുക്കുന്നത് റദ്ദാക്കുന്ന ഉത്തരവ് ഉണ്ടായി. എന്നിട്ടും ഇസ്രായേലികള്‍ വര്‍ഷങ്ങളായി ആ സ്ഥലം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു എന്ന് കോടതിയിലെ പരാതിയോട് ഇസ്രായേല്‍ പ്രതികരിച്ചു. ഇസ്രായേലികളും പാലസ്തീന്‍കാരും ആ സ്ഥലം സന്ദര്‍ശിക്കുന്നതിനെ നിരോധിക്കുന്ന ഉത്തരവ് 2017 ഒക്റ്റോബറില്‍ സൈന്യം ഇറക്കി. ഭൂ ഉടമകളും സന്നദ്ധ സംഘടയായ Yesh Din ഉം ഹൈക്കോടതിയില്‍ കൊടുത്ത ഒരു പെറ്റിഷന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ആ സ്ഥലത്തേക്ക് വരുന്ന പാലസ്തീന്‍കാര്‍ക്കുള്ള നിരോധനം നീക്കം ചെയ്തു. 2005 ലെ disengagement പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ആ സ്ഥലത്തിന്റെ ചിലഭാഗങ്ങളിലേക്ക് ഇപ്പോഴും പ്രവേശനം നിരോധിക്കപ്പെട്ട അവസ്ഥയിലാണുള്ളത്.

— സ്രോതസ്സ് jfjfp.com | Dec 18, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )