National Security Agencyയുടെ Tailored Access Operations വിദേശ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളില്‍ സൈബര്‍ ചാരപ്പണി നടത്തുന്നു. Bloomberg BusinessWeek ല്‍ വന്ന “How the U.S. Government Hacks the World” എന്ന ലേഖനം പറയുന്നതനുസരിച്ച് പെന്റഗണ്‍ ഹാക്കര്‍മാര്‍ മണിക്കൂറില്‍ ഏകദേശം 21 ലക്ഷം ഗിഗാബൈറ്റ് എന്ന തോതിലാണ് ഡാറ്റ ശേഖരിക്കുന്നത്. അത് കോടിക്കണക്കിന് താള് അക്ഷരങ്ങള്‍ക്ക് തുല്യമാണ്. ഈ ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് NSA ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ ഈ യൂണിറ്റ് “കമ്പ്യൂട്ടര്‍ ശൃംഖല ചൂഷണം” നടത്തുന്നുവെന്ന് ഉറപ്പിച്ച് പറഞ്ഞു. അമേരിക്കയുടെ സൈബര്‍ ചാരന്‍മാര്‍ക്ക് അവരുടെ അടയാളങ്ങള്‍ മറച്ച് വെച്ച് ഉദാഹരണത്തിന് ഹാക്കര്‍മാര്‍ ചൈനക്കാരാണെന്ന് തെറ്റിധരിപ്പിക്കുന്ന രീതിയില്‍ അതിനെ മറ്റെന്തെങ്കിലുമായി അതിനെ മറച്ച് വെക്കാനും കഴിയും.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.