രണ്ട് ലക്ഷത്തിലധികം ഇറാഖികള്‍ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യത്തിനെതിരെ സമരം നടത്തി. ജനുവരി 3 ന് ഇറാഖില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ സൈനിക കമാന്‍ഡറായ Qasem Soleimani നെ കൊലചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഉത്തരവിട്ടതിന് ശേഷം അമേരിക്കന്‍ സൈന്യത്തോട് രാജ്യം വിടണണെന്ന് ജനുവരിയുടെ തുടക്കത്തില്‍ ഇറാഖ് പാര്‍ളമെന്റ് അഭ്യര്‍ത്ഥിച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ജനുവരി 5 ന് ഇറാഖ് പാര്‍ളമെന്റ് വോട്ട് ചെയ്തതിന് ശേഷം തങ്ങള്‍ ഇറാഖില്‍ തുടരും എന്ന് ജനുവരി 10 ന് അമേരിക്ക പ്രഖ്യാപിച്ചു. അതിനോടുള്ള പ്രതികരണമായാണ് ഇറാഖിലെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തിയത്.

— സ്രോതസ്സ് commondreams.org | Jan 24, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.