Upper Galileeയിലെ പ്രാധാനമായും ക്രിസ്ത്യന്‍ അറബ് നഗരമായ Gush Halav ല്‍, Jish എന്നും അറിയപ്പെടുന്നു, കഴിഞ്ഞ ദിവസം 100 ല്‍ അധികം കാറുകള്‍ ആണ് നശിപ്പിച്ചത് വിദ്വേഷകുറ്റമായി കണക്കാക്കുന്നു. “യഹൂദരേ ഉണരൂ” എന്നും “ആഗിരണം അവസാനിപ്പിക്കൂ” എന്നൊക്കെയാണ് ഹീബ്രുവിലെഴുതിയ ചുവരെഴുത്ത് നഗരത്തിലെ ഒരു പള്ളിയിലുള്‍പ്പടെ ധാരാളം കെട്ടിടങ്ങളുടെ പുറത്ത് വരച്ച് വെച്ചിരിക്കുന്നു. വിദ്വേഷ കുറ്റമാണെന്ന് കരുതുന്ന ഈ കുറ്റകൃത്യത്തിന്റെ അന്വേഷണം തുടങ്ങി എന്ന് പോലീസ് പറഞ്ഞു. 170 കാറുകളാണ് നശിപ്പിച്ചത്. എന്തുകൊണ്ടാണ് ഈ നഗരത്തെ ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് അറിയില്ലെന്ന് മേയര്‍ പറഞ്ഞു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഇത്തരം സംഭവം നടക്കുന്നത്. ജൂലൈ 23 ഉം കാറുകള്‍ നശിപ്പിക്കപ്പെട്ടു. ചുവരെഴുത്തില്‍ നിന്ന് ഇത് വലുതുപക്ഷ പ്രവര്‍ത്തകരാണ് ചെയ്തതെന്ന് കാണാം. Gush Halav ന് എതിരായി നടക്കുന്ന “price tag” എന്ന് വിളിക്കുന്ന യഹൂദ ഭീകരവാദ സംഭവങ്ങളെ അപലപിക്കണണെന്ന് വംശീയ വിരുദ്ധ സംഘടനയായ Tag Meir ആവശ്യപ്പെട്ടു.
— സ്രോതസ്സ് jfjfp.com | Feb 12, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.