National Oceanic and Atmospheric Administration ന്റെ രേഖപ്പെടുത്തലില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത ഏറ്റവും ഉയര്‍ന്ന തോതിലെത്തിയതോടെ ഭൂമിയെ ചൂടാക്കുന്ന ഫോസിലിന്ധനങ്ങളില്‍ നിന്നും വനനശീകരണത്തില്‍ നിന്നുമുള്ള ഉദ്‌വമനം അവസാനിപ്പിക്കാന്‍ കാലാവസ്ഥാ സാമൂഹ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആഹ്വാനം ചെയ്യുന്നു. Hawaiiയില്‍ സ്ഥിതി ചെയ്യുന്ന NOAAയുടെ Mauna Loa Observatory പറയുന്നതനുസരിച്ച് അന്തരീക്ഷത്തിലെ CO2 ന്റെ ദൈനംദിന ശരാശരി ഫെബ്രുവരി 10 ന് 416.08 parts per million ആയിരുന്നു. കാലാവസ്ഥാ പ്രശ്നത്തെ ലോകം വേണ്ടത്ര പ്രാധാന്യത്തോടെ കാണുന്നില്ല എന്നാണ് കൂടിവരുന്ന ഈ CO2 സാന്ദ്രത കാണിക്കുന്ന സൂചന.
— സ്രോതസ്സ് commondreams.org, esrl.noaa.gov | Feb 12, 2020
ഇത് ബ്രേക്കിങ് ന്യൂസല്ല.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.