ഇന്‍ഡ്യന്‍ പൌരന്മാര് തങ്ങളുടെ പൌരത്വം വീണ്ടും തെളിയിക്കണോ വേണ്ടയോ എന്ന വിവാദം കത്തി നില്‍ക്കുന്നതിനിടക്ക് ആസാമില്‍ രജിസ്റ്റര്‍ ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഭീമാബദ്ധം കാരണം ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ആഴ്ച NRC ഡാറ്റ പെട്ടെന്ന് ലഭ്യമല്ലാതെയായി. ഡാറ്റ പരിപാലനത്തിനുള്ള കരാറ് ഇന്‍ഡ്യന്‍ സാങ്കേതികവിദ്യാ ഭീമനായ വിപ്രോയ്ക്കായിരുന്നു കൊടുത്തിരുന്നത്.
“ഡാറ്റ നഷ്ടപ്പെട്ടതിന്റെ” വാര്‍ത്ത പരന്നതോടെ ആഭ്യന്തരവകുപ്പ് “ക്ലൌഡ് ലഭ്യമാകാതിരിക്കുന്നതിന് എന്തെങ്കിലും സാങ്കേതികവിദ്യാ തകരാറുണ്ടോ” എന്ന് അന്വേഷിച്ചു. വിപ്രോയില്‍ നിന്ന് പല പ്രാവശ്യം ഓര്‍മ്മപ്പെടുത്തലുകളുണ്ടായിട്ടും ഈ പ്രൊജക്റ്റ് കൈകാര്യം ചെയ്യുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ അവരുടെ കരാറ് പുതുക്കിയില്ല എന്ന് സര്‍ക്കാര്‍ സ്രോതസ്സുകള്‍ ഇപ്പോള്‍ വ്യക്തമാക്കി. ബില്ല് വൈകുന്നതും, കടം ഉയരുന്നതും കാരണം വിപ്രോ സൈറ്റുകള്‍ അടച്ചുപൂട്ടി. NRC ഡാറ്റ സൂക്ഷിക്കാനായി വിപ്രോ Amazon Web Services (AWS) ആണ് ഉപയോഗിക്കുന്നത്.
— സ്രോതസ്സ് | Anand Venkatanarayanan | Feb 14, 2020
ആധാറിന്റെ കാര്യത്തിലും ഇത് തന്നെയാണ്. നെറ്റ്വര്‍ക്ക് കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ജീവിച്ചിരിപ്പമില്ല.
എന്താ സര്‍ക്കാരിന്റെ ഒരു രാജ്യ സ്നേഹം. അമേരിക്കന്‍ കമ്പനി പൌരത്വ ഡാറ്റ സൂക്ഷിക്കുന്നു. സ്വകാര്യ കമ്പനി അത് പരിപാലിക്കുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.