പുല്‍വാമ ആക്രമണ ഗൂഢാലോചന കേസിലെ ഒരു കുറ്റാരോപിനായ Yusuf Chopan ന് ഫെബ്രുവരി 18 ന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. “ആവശ്യമായ” തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാകുന്നില്ല എന്ന കാരണത്താല്‍ National Investigation Agency കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇത് സംഭവിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 14, 2019, ന് J&K ദേശീയ പാതയില്‍ നടന്ന സാഹസികമായ ഭീകരാക്രമണത്തില്‍ 40 ല്‍ അധികം Central Reserve Police Force (CRPF) ജവാന്മാര് കൊല്ലപ്പെട്ടു. ആക്രമണം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒരു പ്രധാന poll plank ആയി. ‘തീവൃ ദേശീയവാദം’ പാകിസ്ഥാന് വിരുദ്ധ വാചാടോപം ഒക്കെ ഉപയോഗിച്ച് അവര്‍ക്ക് സീറ്റ് നില മെച്ചപ്പെടുത്താനായി. സത്യത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ ജമ്മു കാശ്മീര്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ ദേവന്ദര്‍ സിംഗിനെ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ രണ്ട് Hizbul Mujahideen ഭീകരവാദികളോടൊപ്പം അറസ്റ്റ് ചെയ്തു. പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ദേവേന്ദര്‍ സിംഗ് അവിടെ നിയോഗിക്കപ്പെട്ടിരുന്നു.
— സ്രോതസ്സ് newsclick.in | 27 Feb 2020
മറ്റൊരു വാര്‍ത്ത: ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.