മറ്റെല്ലാ ശൂന്യാകാശ പൊട്ടിത്തെറികളേയും ചെറുതാക്കുന്ന സ്ഥിതിയുള്ള ഒരു പൊട്ടിത്തെറി ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 39 കോടി പ്രകാശവര്‍ഷം അകലെയുള്ള Ophiuchus കൂട്ടത്തിലാണ് ഈ പൊട്ടിത്തെറി നടന്നത്. സാധാരണ ഗ്യാലക്സി കൂട്ടങ്ങളിലില്‍ നടക്കുന്ന പൊട്ടിത്തെറിയേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് ശക്തിയിലാണ് Ophiuchus കൂട്ടത്തില്‍ നടന്ന പൊട്ടിത്തെറി. MS 0735.6+7421 കൂട്ടത്തില്‍ മുമ്പ് നടന്ന ഏറ്റവും വലിയ പൊട്ടിത്തെറിയെക്കാള്‍ 5 മടങ്ങ് വലുതായിരുന്നു ഈ പൊട്ടിത്തെറി. 1980 ല്‍ Mt. St. Helens കൊടുമുടിയുടെ മുകള്‍ ഭാഗം പൊട്ടിത്തെറിച്ചത് പോലെയാണ് ഈ പൊട്ടിത്തെറിയെങ്കിലും ഇത് കാരണമുണ്ടായി കൂട്ടത്തിന്റെ ചൂട് വാതകത്തിലുണ്ടായ കുഴിക്ക് 15 ആകാശഗംഗ ഗ്യാലക്സികളെ ഉള്‍ക്കൊള്ളാവുന്നത്ര വലിപ്പമുണ്ടെന്ന് മാത്രം.
— സ്രോതസ്സ് scientificamerican.com | Feb 29, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.